പരിഗണന ഫാറ്റിക്കെന്ന് കൂമാൻ, ഡെംബലെ പുറത്തേക്ക്?
ഈ ലാലിഗയിൽ നടന്ന രണ്ട് മത്സരത്തിലും ഉസ്മാൻ ഡെംബലെയെ തഴഞ്ഞു കൊണ്ട് ആദ്യ ഇലവനിൽ കൂമാൻ ഇറക്കിയത് യുവസൂപ്പർ താരം അൻസു ഫാറ്റിയെയായിരുന്നു. മാത്രമല്ല താരം മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളുകളാണ് ഫാറ്റി നേടിയത്. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ പെഡ്രിയും ട്രിൻക്കാവോയും പകരക്കാരായി ഇറങ്ങിയിരുന്നു. അപ്പോഴും ഡെംബലെയെ കൂമാൻ ഇറക്കിയിരുന്നില്ല. ഇപ്പോഴിതാ ഇനിയുള്ള മത്സരങ്ങളിലും താൻ ഫാറ്റിയെ തന്നെയാണ് പരിഗണിക്കുക എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് ഡെംബലെയെക്കാൾ അവസരങ്ങൾ ഫാറ്റിക്ക് നൽകുമെന്ന് പരിശീലകൻ അറിയിച്ചത്. അക്കാര്യത്തിൽ ഡെംബലെ അസംതൃപ്തനാണെങ്കിൽ താരത്തിന് തന്നോട് സംസാരിക്കാമെന്നും കൂമാൻ തുറന്നു പറഞ്ഞു.ഇതോടെ ഇന്ന് സെവിയ്യക്കെതിരെ നടക്കുന്ന മത്സരത്തിലും ഫാറ്റി തന്നെ കളത്തിലേക്കിറങ്ങുമെന്നുറപ്പായി. മാത്രമല്ല യുണൈറ്റഡ് ഡെംബലെ ക്ലബ്ബിൽ എത്തിക്കാൻ ഒരുങ്ങി നിൽക്കുന്ന ഈ സമയത്ത് താരത്തിന്റെ ഭാവി സംശയത്തിലാവുകയും ചെയ്തു.
Ronald Koeman confirms Ansu Fati is ahead of Ousmane Dembele in his first team plans https://t.co/LWQVdAuWeu
— footballespana (@footballespana_) October 3, 2020
” നിരവധി ക്വാളിറ്റിയുള്ള താരങ്ങളിൽ നിരവധി മത്സരങ്ങൾ ഞങ്ങളുടെ മുന്നേറ്റനിരയിൽ നടക്കുന്നുണ്ട്. ഡെംബലെക്ക് രണ്ട് വശങ്ങളിലും കളിക്കാൻ സാധിക്കും. പക്ഷെ അവിടെയൊക്കെ അനുയോജ്യരാവുന്ന ഒട്ടേറെ താരങ്ങൾ ഞങ്ങളുടെ പക്കലിൽ ഉണ്ട്. ഡെംബലെയെക്കാൾ മുമ്പിൽ അൻസു ഫാറ്റി തന്നെയാണ്. അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ താരം അസന്തുഷ്ടനാണെങ്കിൽ താരത്തിന് എന്നോട് സംസാരിക്കാം. പക്ഷെ ഇതുവരെ അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെ കാര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ” കൂമാൻ പറഞ്ഞു. ഇതോടെ താരത്തെ ബാഴ്സ വിൽക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ താരത്തെ ബാഴ്സ വിൽക്കുമോ എന്ന് നോക്കികാണേണ്ടിയിരിക്കുന്നു.
Barcelona look ready to cut their losses on the Frenchman 👀
— Goal News (@GoalNews) October 3, 2020