പരിക്ക്, ഹസാർഡ് പുറത്തിരിക്കേണ്ടി വരിക നീണ്ടനാളുകൾ!
റയൽ മാഡ്രിഡ് സൂപ്പർ താരം ഈഡൻ ഹസാർഡിന് വീണ്ടും പരിക്കേറ്റു. ഇന്നലെ നടന്ന പരിശീലനസെഷനിലാണ് ഹസാർഡിനെ വീണ്ടും പരിക്ക് പിടികൂടിയത്. തുടർന്ന് ക്ലബ് നടത്തിയ പരിശോധനക്ക് ശേഷം താരത്തിന്റെ ഇഞ്ചുറി സ്ഥിരീകരിച്ചു. മസിൽ ഇഞ്ചുറിയാണ് ഹസാർഡിന് പിടിപെട്ടിരിക്കുന്നത്. മൂന്നോ നാലോ ആഴ്ച്ചയോ താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ താരത്തിന് ചാമ്പ്യൻസ് ലീഗിലേതുൾപ്പടെ നിർണായകമത്സരങ്ങൾ നഷ്ടമാവുമെന്നുറപ്പായി കഴിഞ്ഞു.
Not again… https://t.co/Vj9bI9Syg3 #RealMadrid #Hazard #Injury #LaLiga #Huesca
— AS English (@English_AS) February 3, 2021
ഹുയസ്ക്കക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം.ഈ മത്സരവും, കൂടാതെ ഗെറ്റാഫെ, വലൻസിയ, വല്ലഡോലിഡ് എന്നിവർക്കെതിരെയുള്ള മത്സരവും താരത്തിന് നഷ്ടമാവും. ഇതിന് പുറമേ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ പോരാട്ടവും താരത്തിന് നഷ്ടമാവും.ഫെബ്രുവരി ഇരുപത്തിനാലിന് അറ്റലാന്റക്കെതിരെയാണ് റയൽ കളിക്കുന്നത്.റയലിൽ എത്തിയ ശേഷം ഇത് ഒമ്പതാമത്തെ ഇഞ്ചുറിയാണ് ഹസാർഡിനെ പിടികൂടിയിരിക്കുന്നത്.ഈ സീസണിൽ തന്നെ പതിമൂന്ന് മത്സരങ്ങൾ താരത്തിന് നഷ്ടമായി. റയലിൽ എത്തിയ ശേഷം ആകെ 38 മത്സരങ്ങൾ താരത്തിന് നഷ്ടമായിട്ടുണ്ട്. ഇനി ഈ അഞ്ച് മത്സരങ്ങൾ കൂടി കൂട്ടിയാൽ ആകെ 43 മത്സരങ്ങൾ നഷ്ടമാവും.
Eden Hazard has missed a total of 38 games across all competitions since joining Real Madrid in 2019-20 🤕
— Goal India (@Goal_India) February 3, 2021
A whole league season's worth of games 😞 pic.twitter.com/xz0aDtkyFT