പരിക്ക് :മാഴ്‌സെലോക്ക് ലാലിഗ നഷ്ടമായേക്കും
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സുപ്പർ താരം മാഴ്‌സെലോക്ക് ലാലിഗയിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. അത്ലറ്റിക് ബിൽബാവോ – റയൽ മാഡ്രിഡ് മത്സരത്തിനിടെ താരത്തിന് സംഭവിച്ച പരിക്കാണ് താരത്തിനിപ്പോൾ വില്ലനായിരിക്കുന്നത്. പരിക്ക് ഒരല്പം ഗുരുതരമാണെന്നും വിശ്രമം ആവിശ്യമാണ് എന്നുമാണ് റിപ്പോർട്ടുകൾ. താരത്തിന്റെ പരിക്ക് റയൽ മാഡ്രിഡ് തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. അഡക്ടർ മസിൽ ഇഞ്ചുറി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ലീഗിൽ നടന്ന മത്സരം മാഴ്‌സെലോക്ക് നഷ്ടമായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയിക്കുകയും ചെയ്തു. താരത്തിന്റെ അഭാവത്തിൽ ഫെർലാന്റ് മെന്റിയായിരുന്നു ലോസ് ബ്ലാങ്കോസിന്റെ പ്രതിരോധം കാത്തത്.
Real Madrid defender Marcelo is expected to miss the rest of the La Liga season after the club confirmed on Friday he has an adductor injury. https://t.co/NtwO8RnG1P pic.twitter.com/qjDTq5pryO
— The Guardian Nigeria (@GuardianNigeria) July 11, 2020
ലാലിഗയിൽ റയലിന് മൂന്ന് മത്സരങ്ങൾ ആണ് അവശേഷിക്കുന്നത്. ഗ്രനാഡേ, ലെഗാനസ് എന്നിവർക്കെതിരെ അവരുടെ തട്ടകത്തിലും വിയ്യാറയലിനെതിരെ ഹോം മൈതാനത്തും വെച്ചാണ് ഈ മത്സരങ്ങൾ. ഇവ മാഴ്‌സെലോക്ക് നഷ്ടപ്പെട്ടെക്കും. അതേസമയം ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. ഓഗസ്റ്റ് ഏഴിന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിൽ ആണ് മത്സരം. അതിന് മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്ന് സംശയത്തിലാണ്. താരത്തിന്റെ അഭാവത്തിൽ ഫെർലാന്റ് മെന്റിയെ തന്നെയാവും സിദാൻ ആശ്രയിക്കുക.
Real Madrid left-back Marcelo ruled out for remainder of LaLiga season with adductor injury… but he should return for Champions League
— standardsport (@standardsport) July 10, 2020
✍️ @bghaywardhttps://t.co/jlccbjkocO