പരിക്ക് മാറി സൂപ്പർ താരങ്ങൾ തിരിച്ചെത്തി, റയലിന്റെ സ്‌ക്വാഡ് പുറത്ത് !

റയൽ വല്ലഡോലിഡിനെ നേരിടാനുള്ള റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് പരിശീലകൻ സിനദിൻ സിദാൻ പുറത്തു വിട്ടു. ഇരുപത്തിമൂന്നംഗ സ്‌ക്വാഡ് ആണ് സിദാൻ പുറത്തു വിട്ടത്. പരിക്ക് മൂലം പുറത്തിരിക്കുന്ന താരങ്ങൾ തിരിച്ചെത്തി എന്നുള്ളതാണ് സ്ക്വാഡിന്റെ പ്രത്യേകത. സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡ്, മാർക്കോ അസെൻസിയോ, ലുക്കാസ് വാസ്‌ക്കസ് എന്നിവരാണ് സ്‌ക്വാഡിൽ ഇടം നേടിയിട്ടുള്ളത്. കൂടാതെ പരിക്കേറ്റിരുന്ന മാഴ്‌സെലോയും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ആദ്യത്തെ മൂന്നു പേർ ഇതാദ്യമായാണ് ഈ സീസണിൽ സ്ക്വാഡിൽ ഇടം കണ്ടെത്തുന്നത്. അതേ സമയം പരിക്കേറ്റ ടോണി ക്രൂസിന് ഇടം ലഭിച്ചിട്ടില്ല. താരം രണ്ടാഴ്ച്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഇഡർ മിലിറ്റാവോ, മരിയാനോ ഡയസ് എന്നിവരും സ്‌ക്വാഡിൽ നിന്നും പുറത്താണ്. തുടർച്ചയായ രണ്ടാം ജയമാണ് റയൽ ലക്ഷ്യം വെക്കുന്നത്. ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട്‌ സമനില വഴങ്ങിയ മാഡ്രിഡ്‌ രണ്ടാം മത്സരത്തിൽ റയൽ ബെറ്റിസിനെ കീഴടക്കിയിരുന്നു.

റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് ഇതാണ്.

Goalkeepers: Thibaut Courtois, Andriy Lunin, Diego Altube.

Defenders: Dani Carvajal, Sergio Ramos, Raphael Varane, Nacho Fernandez, Marcelo, Alvaro Odriozola, Ferland Mendy.

Midfielders: Luka Modric, Casemiro, Fede Valverde, Martin Odegaard, Isco.

Forwards: Eden Hazard, Karim Benzema, Marco Asensio, Borja Mayoral, Lucas Vazquez, Luka Jovic, Vinicius Junior, Rodrygo Goes.

Leave a Reply

Your email address will not be published. Required fields are marked *