പരിക്ക് മാറി സൂപ്പർ താരം തിരിച്ചെത്തി, അത്ലെറ്റിക്കോയെ നേരിടാനുള്ള ബാഴ്സ സ്‌ക്വാഡ് പ്രഖ്യാപിച്ചു !
പരിക്കിൽ നിന്നും മുക്തനായ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയെ ഉൾപ്പെടുത്തി കൊണ്ട് എഫ്സി ബാഴ്സലോണ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ലാലിഗയിൽ അത്ലെറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡ് ആണ് കൂമാൻ പുറത്ത് വിട്ടത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് വാണ്ട മെട്രോപൊളിറ്റാനോയിൽ വെച്ചാണ് മത്സരം അരങ്ങേറുക. ഇരുപത്തിയൊന്ന് അംഗ സ്‌ക്വാഡ് ആണ് കൂമാൻ പുറത്ത് വിട്ടിട്ടുള്ളത്. സൂപ്പർ താരങ്ങളായ മെസ്സി, ഗ്രീസ്‌മാൻ എന്നിവരെല്ലാം ഇടം നേടിയിട്ടുണ്ട്. അതേസമയം സമയം ശസ്ത്രകിയ കഴിഞ്ഞു വിശ്രമിക്കുന്ന അൻസു ഫാറ്റിക്ക് സ്‌ക്വാഡിൽ ഇടമില്ല. മറുഭാഗത്ത് സൂപ്പർ താരം ലൂയിസ് സുവാരസ് ഇല്ലാതെയാണ് അത്ലെറ്റിക്കോ മാഡ്രിഡ് വരുന്നത്. കോവിഡ് മൂലം താരത്തിന് കളിക്കാൻ സാധിക്കില്ല എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. പോയിന്റ് ടേബിളിൽ മുന്നേറ്റം സാധ്യമാവണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ബാഴ്സക്ക് വിജയം അനിവാര്യമാണ്.
The squad for #AtletiBarça! 💪🔵🔴 pic.twitter.com/tfxPw6TUHI
— FC Barcelona (@FCBarcelona) November 20, 2020
ബാഴ്സയുടെ സ്‌ക്വാഡ് താഴെ നൽകുന്നു…
മാർക്ക് ആൻഡ്രേ ടെർസ്റ്റീഗൻ
സെർജിനോ ഡെസ്റ്റ്
ജെറാർഡ് പിക്വേ
കാർലെസ് അലേന
അന്റോയിൻ ഗ്രീസ്‌മാൻ
മിറലം പ്യാനിക്ക്
മാർട്ടിൻ ബ്രൈത്വെയിറ്റ്
ലയണൽ മെസ്സി
ഉസ്മാൻ ഡെംബലെ
റിക്കി പുജ്
നെറ്റൊ
ഫിലിപ്പെ കൂട്ടീഞ്ഞോ
ക്ലമന്റ് ലെങ്ലെറ്റ്
പെഡ്രി
ട്രിൻക്കാവോ
ജോർദി ആൽബ
സെർജിയോ റോബെർട്ടോ
ഫ്രങ്കി ഡിജോങ്
ജൂനിയർ ഫിർപ്പോ
മിൻഗേസ
അർനൗ ടെനസ്
🔟 games. 3️⃣9️⃣ days. https://t.co/ttD7y7B1FG
— FC Barcelona (@FCBarcelona) November 20, 2020