പരിക്ക് ഭേദമായി, സെർജിയോ റാമോസ് എൽ ക്ലാസിക്കോ കളിക്കുമെന്ന് സിദാൻ !
റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ് എൽ ക്ലാസിക്കോ കളിച്ചേക്കുമെന്ന് സ്ഥിരീകരിച്ച് സിദാൻ. അല്പ സമയം മുമ്പ് നടന്ന പത്രസമ്മേളനത്തിലാണ് റാമോസ് തങ്ങളോടൊപ്പമുണ്ടാവുമെന്ന് പരിശീലകൻ സ്ഥിരീകരിച്ചത്. ലാലിഗയിൽ നാളെയാണ് റയൽ മാഡ്രിഡ് എഫ്സി ബാഴ്സലോണയെ നേരിടുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റു കൊണ്ടാണ് റയലിന്റെ വരവ്. ലീഗിൽ കാഡിസിനോട് എതിരില്ലാത്ത ഒരു ഗോളിന് റയൽ പരാജയപ്പെട്ടിരുന്നു. ഈ മത്സത്തിലായിരുന്നു റാമോസിന് പരിക്കേറ്റത്. തുടർന്ന് ചാമ്പ്യൻസ് ലീഗിൽ നടന്ന ഷക്തർ ഡോണസ്‌ക്കിനെതിരെയുള്ള മത്സരം റാമോസിന് നഷ്ടമായിരുന്നു. ഈ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിയ റയൽ മാഡ്രിഡ് 3-2 എന്ന സ്കോറിനാണ് തോൽവി രുചിച്ചത്. അത്കൊണ്ട് തന്നെ റാമോസിന്റെ തിരിച്ചു വരവ് റയലിന് അനിവാര്യമായിരുന്നു.
Real Madrid: Sergio Ramos recovers from injury and will face Barcelona https://t.co/qzUgrdjb7e
— footballespana (@footballespana_) October 23, 2020
” സെർജിയോ റാമോസ് പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്. അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടാവും. അദ്ദേഹം ഞങ്ങളുടെ നായകനാണ്. ഞങ്ങൾ റിസ്ക്കെടുക്കാനൊന്നും പോവുന്നില്ല. പക്ഷെ അദ്ദേഹം 100% ഓക്കേയാണ് ” സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. റാമോസിന് മത്സരം നഷ്ടമായേക്കും എന്ന റിപ്പോർട്ടുകളായിരുന്നു ആദ്യം പുറത്തു വന്നിരുന്നത്. ഏതായാലും താരം ബാഴ്സക്കെതിരെ ഉണ്ടാവുമെന്നാണ് സിദാന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. പരിക്ക് മൂലം മികച്ച താരങ്ങളെ സിദാന് നഷ്ടമായിട്ടുണ്ട്. ഡാനി കാർവഹൽ, ഈഡൻ ഹസാർഡ്, മാർട്ടിൻ ഒഡീഗാർഡ്, മരിയാനോ ഡയസ്, അൽവാരോ ഓഡ്രിയോസോള എന്നിവരെല്ലാം തന്നെ പുറത്താണ്.
Zidane has never lost at the Camp Nou as a coach 😎
— MARCA in English (@MARCAinENGLISH) October 23, 2020
His perfect record gives @realmadriden hope ahead of #ElClasico this weekend
🧐https://t.co/K84JLakeoZ pic.twitter.com/ZqzeKdhHDF