പരിക്ക്, ബാഴ്സ സൂപ്പർ താരം സെമി ഫൈനലിനുണ്ടാവില്ല!
കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ ബാഴ്സ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെവിയ്യയെ കീഴടക്കിയിരുന്നു. മത്സരത്തിൽ ബാഴ്സക്ക് തിരിച്ചടിയേൽപ്പിച്ച ഒരു കാര്യം യുവതാരം പെഡ്രിക്ക് പരിക്കേറ്റതായിരുന്നു. തുടർന്ന് മത്സരത്തിന്റെ താരം കളം വിടുകയും ഇലൈക്സ് മോറിബ പകരക്കാരനായി ഇറങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പെഡ്രിയുടെ പരിക്ക് ബാഴ്സ സ്ഥിരീകരിച്ചിരിക്കുകയാണ്.താരത്തിന്റെ ലെഫ്റ്റ് കാഫിനാണ് ഇഞ്ചുറി. താരം എത്ര നാൾ പുറത്തിരിക്കേണ്ടി വരുമെന്ന് കൃത്യമായി ബാഴ്സ പുറത്ത് വിട്ടിട്ടില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇത് വ്യക്തമാവുകയൊള്ളൂ എന്നാണ് ബാഴ്‌സ പറയുന്നത്.
Pedri is out of the Copa del Rey semi-final second leg with Sevilla 🤕https://t.co/tIHlt055HV pic.twitter.com/PyAnby2gI0
— MARCA in English (@MARCAinENGLISH) February 28, 2021
എന്നാൽ കോപ്പ ഡെൽ റേയുടെ സെമി ഫൈനൽ താരത്തിന് നഷ്ടമാവുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. കോപ്പ ഡെൽ റേയുടെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാഴ്സ സെവിയ്യയോടാണ് ഏറ്റുമുട്ടുന്നത്. ആദ്യപാദത്തിൽ രണ്ട് ഗോളുകൾക്ക് ബാഴ്സ പരാജയപ്പെട്ടിരുന്നു. ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത താരമാണ് പെഡ്രി.അതേസമയം പിഎസ്ജിക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാംപാദത്തിൽ പെഡ്രി കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.പെഡ്രിയെ കൂടാതെ സെർജി റോബെർട്ടോ, റൊണാൾഡ് അരൗഹോ എന്നിവരും പരിക്ക് മൂലം പുറത്താണ്.
Reason to believe pic.twitter.com/0Nv0Lv5ggI
— FC Barcelona (@FCBarcelona) March 1, 2021