പരിക്ക്, പിക്വേ കുറച്ചു കാലം പുറത്തിരിക്കേണ്ടി വരും!
കഴിഞ്ഞ സെവിയ്യക്കെതിരെയുള്ള മത്സരത്തിൽ ബാഴ്‌സയെ പുറത്താവലിൽ നിന്നും രക്ഷിച്ചത് ജെറാർഡ് പിക്വേയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ഗോൾ നേടിയ പിക്വേ മത്സരം അധികസമയത്തേക്ക് നീട്ടുകയും ഫലമായി ബാഴ്സ ഒരു ഗോൾ കൂടെ നേടുകയുമായിരുന്നു. എന്നാൽ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. പക്ഷെ താരം കളത്തിൽ തന്നെ തുടരുകയും മുഴുവൻ സമയവും പൂർത്തിയാക്കുകയുമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പരിക്കുകൾ ഒരല്പം ഗുരുതരമാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.താരത്തിന്റെ വലതു കാൽമുട്ടിന് ലിഗ്മെന്റ് ഇഞ്ചുറിയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. എത്ര കാലം പുറത്തിരിക്കേണ്ടി വരുമെന്ന് ബാഴ്സ വ്യക്തമാക്കിയിട്ടിയില്ലെങ്കിലും രണ്ടോ മൂന്നോ ആഴ്ച്ചകൾ പിക്വേ പുറത്തിരിക്കേണ്ടി വരുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Pique is set for another couple of weeks on the sidelines 🤕https://t.co/soy8YBYM2N pic.twitter.com/pwCifSfhMM
— MARCA in English (@MARCAinENGLISH) March 4, 2021
അങ്ങനെയാണെങ്കിൽ ഒസാസുന,പിഎസ്ജി,ഹുയസ്ക്ക, റയൽ സോസിഡാഡ് എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും. റൊണാൾഡ് കൂമാനെ സംബന്ധിച്ചെടുത്തോളം താരത്തിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ്.34-കാരനായ താരത്തിന് കഴിഞ്ഞ നവംബറിൽ അത്‌ലെറ്റിക്കോക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റിരുന്നു. അതിന് ശേഷം താരം മൂന്ന് മാസത്തോളമാണ് പുറത്തിരുന്നത്. ഈയിടെയാണ് താരം മടങ്ങി വന്നത്. എന്നാൽ വീണ്ടും പരിക്കേറ്റത് ബാഴ്‌സക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
Barcelona confirm Gerard Pique suffered a knee injury in last night’s win over Sevilla.
— B/R Football (@brfootball) March 4, 2021
He is expected to miss the second leg against PSG on Wednesday. pic.twitter.com/ANXMbRGqk9