പരിക്ക്, ടെർ സ്റ്റീഗൻ നാപോളിക്കെതിരെ ഉണ്ടായേക്കില്ല?

ബാഴ്സലോണ ഗോൾകീപ്പർ ടെർ സ്റ്റീഗൻ പരിക്കിന്റെ ഭീഷണിയിലെന്ന് റിപ്പോർട്ടുകൾ. സ്പാനിഷ് ന്യൂസ്‌പേപ്പറായ ഡയാറിയോ എഎസ്സാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് ഫുട്ബോൾ എസ്പാനയും ഇത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. താരത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നതെന്നും ചാമ്പ്യൻസ് ലീഗ് നഷ്ടമായേക്കുമെന്നാണ് ഇവർ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഏകദേശം മൂന്ന് മാസത്തോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് ഇവരുടെ കണക്കുകൂട്ടലുകൾ.താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അറിയുന്നത്. ഇതോടെ ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടറിൽ നാപോളിക്കെതിരായ മത്സരം താരത്തിന് നഷ്ടമായേക്കും. ഓഗസ്റ്റ് എട്ടിനാണ് ബാഴ്സ നാപോളിക്കെതിരെ ബൂട്ടണിയുന്നത്. താരത്തിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ അത് ബാഴ്സക്ക് വലിയ തിരിച്ചടിയാവുമെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ താരത്തിന്റെ പരിക്ക് എഫ്സി ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അവസാനലാലിഗ മത്സരത്തിൽ ടെർസ്റ്റീഗൻ ബാഴ്സക്ക് വേണ്ടി കളിച്ചിട്ടില്ല. അലാവസിനെതിരായ മത്സരത്തിൽ നെറ്റോ ആയിരുന്നു ഗോൾവലകാത്തിരുന്നത്. അന്ന് തന്നെ താരത്തിന് പരിക്കുണ്ട് എന്നാണ് എഎസ് അറിയിച്ചിരിക്കുന്നത്. താരത്തിന് മത്സരങ്ങൾ നഷ്ടമാവുകയാണെങ്കിൽ നെറ്റോ ആയിരിക്കും ഇനി ബാഴ്സയുടെ വലകാക്കുക. പ്രീക്വാർട്ടറിന്റെ ആദ്യപാദത്തിൽ നാപോളിയോട് 1-1 ന് ബാഴ്സ സമനില വഴങ്ങിയിരുന്നു. എന്നാൽ പരിക്കിന്റെ ആഴം വ്യക്തമാവണമെങ്കിൽ ബാഴ്സയുടെ ഔദ്യോഗികസ്ഥിരീകരണം വരെ കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *