പരിക്ക്, കലണ്ടറിനെതിരെ ആഞ്ഞടിച്ച് വിനീഷ്യസ്, പ്രതികരിച്ച് ടെബാസ്!
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ ഈ മത്സരത്തിൽ തന്നെയാണ് അദ്ദേഹത്തെ മസിൽ ഇഞ്ചുറി പിടികൂടിയതും.ഇന്നലെ ഇക്കാര്യം റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു.താരം മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. വളരെ പ്രധാനപ്പെട്ട ചില മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകുന്നുണ്ട്.
നിരവധി മത്സരങ്ങൾ തുടർച്ചയായി കളിക്കുന്നതുകൊണ്ടുതന്നെ മസിൽ ഇഞ്ചുറി ഇപ്പോൾ താരങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്. ഇതിനെ വിമർശിച്ചുകൊണ്ട് വിനീഷ്യസ് ജൂനിയർ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഈ കലണ്ടർ ഭ്രാന്തമാണ്, ഇത് റിക്കവർ ആവേണ്ട സമയം എന്നാണ് വിനീഷ്യസ് സോഷ്യൽ മീഡിയയിൽ എഴുതിയിട്ടുള്ളത്.അതായത് ഈ ടൈറ്റ് ഷെഡ്യൂളിനെയാണ് അദ്ദേഹം വിമർശിച്ചിട്ടുള്ളത്. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഒരുപാട് മത്സരങ്ങൾ നിലവിൽ ഓരോ താരങ്ങളും കളിക്കേണ്ടി വരുന്നുണ്ട്.
ഈ വിഷയത്തിൽ ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസും തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്.വിനീഷ്യസിന്റെ വിമർശനങ്ങളോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്.
‘ കലണ്ടർ ഓവർലോഡ് ആണ് എന്നുള്ളത് വളരെ വ്യക്തമായ കാര്യമാണ്.കാരണം ഒരുപാട് കോമ്പറ്റീഷനുകൾ ഇപ്പോൾ താരങ്ങൾക്ക് കളിക്കേണ്ടിവരുന്നു.അതുകൊണ്ടുതന്നെ പരിക്കിന്റെ എണ്ണവും വർധിക്കുകയാണ്.ഇത് ഒരു യാഥാർത്ഥ്യമാണ്. ഫിഫക്കെതിരെയും യൂറോപ്യൻ യൂണിയനെതിരെയും ലാലിഗ കേസ് നൽകിയിട്ടുണ്ട് ‘ ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ഫുട്ബോൾ ലോകത്തെ പല സുപ്രധാന താരങ്ങളും ഇപ്പോൾ Acl ഇഞ്ചുറിയുടെ പിടിയിലാണ്.പലർക്കും ഈ സീസൺ തന്നെ നഷ്ടമാകും.ഈ ടൈറ്റ് ഷെഡ്യൂളിനെതിരെ പല താരങ്ങളും വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഫിഫ ഇക്കാര്യത്തിൽ നടപടികൾ ഒന്നും എടുക്കാൻ തയ്യാറായിരുന്നില്ല.