പരിക്കിൽ വലഞ്ഞ് ഹസാർഡ്, ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വന്നേക്കും !

റയൽ മാഡ്രിഡിന്റെ ബെൽജിയൻ സൂപ്പർ താരം ഈഡൻ ഹസാർഡിനെ പരിക്ക് പിടിവിടുന്ന ലക്ഷണമില്ല. റയൽ മാഡ്രിഡിന് വേണ്ടി ഈ സീസണിൽ ആദ്യമായി കളിക്കുന്നതിന്റെ തൊട്ടരികിലെത്തി നിൽക്കുന്നതിനിടെയാണ് താരത്തിന് വീണ്ടും പരിക്കേറ്റിരിക്കുന്നത്. ഹസാർഡിന് പരിക്കേറ്റ കാര്യം റയൽ മാഡ്രിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു താരം ദീർഘനാളത്തെ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് റയൽ സ്‌ക്വാഡിൽ ഇടം നേടിയത്.എന്നാൽ ഇന്ന് താരത്തിന് വീണ്ടും പരിക്കേൽക്കുകയായിരുന്നു. താരത്തിന്റെ വലതു കാലിന് മസിൽ ഇഞ്ചുറിയാണ് പിടിപ്പെട്ടിട്ടുള്ളത്. റയൽ മാഡ്രിഡിൽ എത്തിയ ശേഷം പരിക്കുകൾ കൊണ്ട് വലയുകയാണ് താരം.

കഴിഞ്ഞ സീസണിൽ റയലിൽ എത്തിയ താരം ഇതുവരെ കേവലം 22 മത്സരങ്ങൾ മാത്രമാണ് റയൽ ജേഴ്സിയിൽ കളിച്ചിട്ടുള്ളത്. റയലിൽ ചേർന്ന ശേഷം 32 മത്സരങ്ങളാണ് താരത്തിന് പരിക്ക് മൂലം നഷ്ടമായത്. ഏഴ് വർഷം ചെൽസിയിൽ തുടർന്നിട്ട് കേവലം 15 മത്സരങ്ങൾ മാത്രമാണ് താരത്തിന് നഷ്ടമായിട്ടുള്ളത്. എന്നാൽ കേവലം ഒരു വർഷം മാത്രം റയലിൽ തുടർന്ന താരത്തിന് അതിന്റെ ഇരട്ടിമത്സരങ്ങൾ ഇപ്പോൾ തന്നെ നഷ്ടമായി കഴിഞ്ഞു. റയൽ മാഡ്രിഡിനെ കൂടാതെ ബെൽജിയത്തിനും താരത്തിന്റെ പരിക്ക് തിരിച്ചടിയാണ്. യുവേഫ നേഷൻസ് ലീഗിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളും താരം കളിച്ചിരുന്നില്ല. ഇനി വരുന്ന രണ്ട് മത്സരങ്ങളും ഹസാർഡിന് നഷ്ടമായേക്കും. കൂടാതെ എൽ ക്ലാസിക്കോയും താരത്തിന് നഷ്ടമാവാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *