പകരക്കാരില്ലാതെ ബെൻസിമ, താരമില്ലെങ്കിൽ റയൽ ബുദ്ധിമുട്ടുമെന്ന് കണക്കുകൾ !
കഴിഞ്ഞ സീസണിലെ പോലെ തന്നെ ഈ സീസണിലും റയലിന് ഗോളടിക്കാനുള്ള ആശ്രയം കരിം ബെൻസിമ തന്നെയാണ്. മുന്നേറ്റനിരക്കാരിൽ നിന്ന് ഗോൾ പിറക്കണമെങ്കിൽ ബെൻസിമ തന്നെ കനിയണം എന്ന അവസ്ഥയാണ് നിലവിൽ റയൽ മാഡ്രിഡിൽ. അത് തന്നെയാണ് കണക്കുകൾ തെളിയിക്കുന്നതും. നിലവിൽ റയൽ മാഡ്രിഡ് ഗോളടിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ബെൻസിമയെ തന്നെയാണ് എന്നാണ് കണക്കുകൾ വിളിച്ചോതുന്നത്. അക്കാര്യം സിദാൻ തന്നെ തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ മത്സരങ്ങൾക്ക് ശേഷം താരത്തെ സിദാൻ പുകഴ്ത്തുകയും ചെയ്തിരുന്നു.ഈ സീസണിൽ പന്ത്രണ്ട് ഗോളുകളാണ് ബെൻസിമ നേടിയത്. അഞ്ച് അസിസ്റ്റുകളും താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡിലെ നിർണായകസാന്നിധ്യമാണ് താനെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ഈ കണക്കുകൾ. അതേസമയം താരത്തിന്റെ പകരക്കാരനാവാൻ വന്ന താരങ്ങളൊക്കെ അതിന് സാധിക്കാനാവാതെ പിന്മാറുകയാണ് ചെയ്തത്.
Real Madrid would struggle without @Benzema 🔥https://t.co/EAmGKGfjbl pic.twitter.com/ML5JDJ354G
— MARCA in English (@MARCAinENGLISH) December 28, 2020
താരത്തിന്റെ സ്ഥാനത്തേക്ക് പൊന്നുംവില നൽകി കൊണ്ടുവന്ന ലുക്കാ ജോവിച്ച് തീർത്തും നിരാശപ്പെടുത്തുന്നതാണ് കണ്ടത്. ഈ സീസണിൽ ഒരൊറ്റ ഗോളോ അസിസ്റ്റോ താരത്തിന് നേടാൻ സാധിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. അതേസമയം മറ്റൊരു താരമായ മരിയാനോക്കും പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിട്ടില്ല. ഒരു ഗോൾ മാത്രമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. അഞ്ച് മത്സരങ്ങളാണ് മരിയാനോ ഈ സീസണിൽ കളിച്ചത്. 208 മിനിറ്റുകളാണ് ആകെ ജോവിച്ച് കളിച്ചത്. മരിയാനോക്ക് 260 മിനുട്ടുകൾ ലഭിച്ചപ്പോൾ ബെൻസിമ തന്നെയാണ് ആധിപത്യം പുലർത്തുന്നത്. 1544 മിനുട്ടുകളാണ് ബെൻസിമ ആകെ കളിച്ചത്. അതായത് ബെൻസിമയുടെ വിടവ് നികത്താൻ പോന്ന താരം നിലവിൽ റയലിൽ ഇല്ല എന്നർത്ഥം.
Find you someone who looks at you the same way zizou looks at benzema😂❤ pic.twitter.com/0u1FldynXq
— ˡᵒ🌌 (@lol_rm99) December 24, 2020