നോ സൂപ്പർ ലീഗ് : റയലിനേയും ബാഴ്സയേയും പരിഹസിച്ച് ഖലീഫി.

ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ കോലാഹലങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു യൂറോപ്പ്യൻ സൂപ്പർ ലീഗ് എന്ന ആശയം. വമ്പൻ ക്ലബ്ബുകൾ എല്ലാവരും കൈകോർത്തുകൊണ്ട് രൂപീകരിച്ചതായിരുന്നു ഇത്. എന്നാൽ ഓരോ ക്ലബ്ബുകളും പിന്നീട് ഇതിൽ നിന്നും പിൻവാങ്ങി. ഒടുവിൽ ബാഴ്സയും റയലും യുവന്റസും മാത്രമായി അവശേഷിക്കുകയായിരുന്നു. ഇപ്പോൾ യുവന്റസും ഇതിൽ നിന്നും പിൻവാങ്ങിയിട്ടുണ്ട്.

അതേസമയം യൂറോപ്പ്യൻ ക്ലബ്സ് അസോസിയേഷന്റെ പ്രസിഡന്റായി കൊണ്ട് ഒരിക്കൽ കൂടി നാസർ അൽ ഖലീഫ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2027 വരെ അദ്ദേഹം തന്നെ ECA യുടെ പ്രസിഡണ്ടായി തുടരും.ഇതിന് പിന്നാലെ അദ്ദേഹം സൂപ്പർ ലീഗിനെയും അതിൽ അവശേഷിക്കുന്ന റയലിനെയും ബാഴ്സയെയും പരിഹസിച്ചിട്ടുണ്ട്.ഖലീഫിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാനിതിനെ നോ സൂപ്പർ ലീഗ് എന്ന് വിളിക്കും.ആർക്കും സൂപ്പർ ലീഗിനെ വേണ്ട. അവർ എന്തു ചെയ്യുന്നു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ അല്ല. അവർ ഇപ്പോൾ പുറത്താണ്.ആദ്യം അവർ മൂന്നു ടീമുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത് രണ്ടായി ചുരുങ്ങിയിട്ടുണ്ട് ” ഇതാണ് നാസർ അൽ ഖലീഫി പറഞ്ഞിട്ടുള്ളത്.

ക്ലബ്ബുകളെ ഉപയോഗിച്ച് യുവേഫ നേടുന്ന വരുമാനത്തിൽ അർഹമായത് ക്ലബ്ബുകൾക്ക് ലഭിക്കുന്നില്ല എന്ന് ആരോപിച്ചു കൊണ്ടായിരുന്നു സൂപ്പർ ലീഗ് എന്ന ആശയത്തിന് തുടക്കമായത്.2021-ലായിരുന്നു ഈ ആശയം മുന്നോട്ട് വെച്ചത്.എന്നാൽ ഫുട്ബോൾ ആരാധകർക്കിടയിൽ നിന്ന് തന്നെ പ്രതിഷേധങ്ങൾ ഉയർന്നതോടെ ക്ലബ്ബുകൾ ഇതിൽ നിന്നും പിൻ വാങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *