നൈറ്റ് ലൈഫ് വർധിച്ചു,യുവസൂപ്പർ താരത്തിന് പണിഷ്മെന്റ് നൽകി സാവി!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു യുവ സൂപ്പർ താരമായ പാബ്ലോ ടോറെ എഫ്സി ബാഴ്സലോണയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ റേസിങ്ങിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തതിന്റെ ഫലമായാണ് അദ്ദേഹം എത്തിയത്.പെഡ്രിയെ പോലെ മധ്യനിരയിൽ തിളങ്ങാൻ താരത്തിന് കഴിയുമെന്നായിരുന്നു കണക്കുകൂട്ടലുകൾ.
പക്ഷേ സാവി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് താരം ഉയർന്നിട്ടില്ല.അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.ഈ കേവലം 239 മിനിറ്റുകൾ മാത്രമാണ് ബാഴ്സക്ക് വേണ്ടി താരം കളിച്ചിട്ടുള്ളത്. വരുന്ന മത്സരങ്ങളിൽ പാബ്ലോ ടോറെക്ക് കൂടുതൽ അവസരങ്ങൾ നൽകും എന്നുള്ള കാര്യം ഈയിടെ സാവി തുറന്നു പറയുകയും ചെയ്തിരുന്നു.
Pablo Torre hopes Barça can secure the La Liga championship as soon as possible so that he can get more minutes.
— Barça Universal (@BarcaUniversal) April 7, 2023
— @sport pic.twitter.com/514iLFpGMI
എന്നാൽ ടോറോക്ക് ഇപ്പോഴും അവസരങ്ങൾ ലഭിക്കുന്നില്ല. ഇതിന്റെ കാരണം പ്രമുഖ മാധ്യമമായ എൽ നാസിയോണൽ കണ്ടെത്തിയിട്ടുണ്ട്. അതായത് പരിശീലകൻ ഈ യുവതാരത്തെ ഇപ്പോൾ ശിക്ഷിച്ചിരിക്കുകയാണ്. താരത്തിന്റെ വഴിവിട്ട നൈറ്റ് ലൈഫാണ് ഇതിന് കാരണമായിരിക്കുന്നത്. സാവി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇദ്ദേഹം ലംഘിച്ചതായാണ് റിപ്പോർട്ടുകൾ.എഫ്സി ബാഴ്സലോണയിൽ മുമ്പും ഇത്തരത്തിലുള്ള ശിക്ഷ നടപടികൾ താരങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.റൊണാൾഡീഞ്ഞോ,പീക്കെ എന്നിവരൊക്കെ ബാഴ്സയിൽ ഇത്തരത്തിലുള്ള ശിക്ഷകൾ നേരിടേണ്ടി വന്നവരാണ്.
സ്പാനിഷ് ലീഗിൽ മികച്ച രൂപത്തിലാണ് ഇപ്പോൾ ബാഴ്സ കളിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സ കിരീടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ചാമ്പ്യൻസ് ലീഗ്,യൂറോപ ലീഗ്,കോപ ഡെൽ റേ എന്നിവയിൽ നിന്നൊക്കെ ബാഴ്സ പുറത്താവുകയും ചെയ്തിട്ടുണ്ട്.