നേരിടേണ്ടത് എംബപ്പേയെ, പണി കിട്ടാൻ സാധ്യതയുണ്ടെന്ന് തുറന്ന് പറഞ്ഞ് അരൗഹോ
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും സ്പാനിഷ് കരുത്തരായ ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. ഏപ്രിൽ പതിനൊന്നാം തീയതി നടക്കുന്ന ആദ്യപാദം മത്സരം പിഎസ്ജിയുടെ മൈതാനത്താണ് അരങ്ങേറുക.ഏപ്രിൽ പതിനേഴാം തീയതി ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ട് രണ്ടാം പാദം നടക്കും. ഒരു കിടിലൻ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ബാഴ്സക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക കിലിയൻ എംബപ്പേ തന്നെയായിരിക്കും.എംബപ്പേയെ പൂട്ടേണ്ട ചുമതല പ്രതിരോധനിരയിലെ സൂപ്പർ താരമായ റൊണാൾഡ് അരൗഹോക്കായിരിക്കും.എംബപ്പേ,ഡെമ്പലെ എന്നീ താരങ്ങളെ കുറിച്ച് അരൗഹോ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.വൺ ഓൺ വൺ സാഹചര്യങ്ങളിലെ ഏറ്റവും അപകടകാരിയായ താരമാണ് എംബപ്പേ എന്നാണ് ഈ ബാഴ്സ നായകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Barcelona captain opens up on the prospect of facing Mbappe and Dembele
— Barça Universal (@BarcaUniversal) March 15, 2024
Read:https://t.co/ZBlk7ATKRZ
“എംബപ്പേ ഒരു മികച്ച എതിരാളിയാണ്.ഒരു മികച്ച താരമാണ്. ഇന്ന് വൺ ഓൺ വൺ സാഹചര്യങ്ങളിലെ ഏറ്റവും അപകടകാരിയായ താരം എംബപ്പേയാണ്.അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരവും അദ്ദേഹം തന്നെ. ഞാൻ ഏത് പൊസിഷനിലാണ് ആ മത്സരത്തിൽ കളിക്കുക എന്ന കാര്യം എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ക്വാളിറ്റി എനിക്ക് നന്നായി അറിയാം. അതുപോലെതന്നെ അവിടെ ഡെമ്പലെയുമുണ്ട്.വൺ ഓൺ വൺ സാഹചര്യങ്ങളിൽ അദ്ദേഹവും മികച്ചതാണ്. ഞങ്ങളുടെ ഫുട്ബോൾ കൊണ്ട് അവർക്ക് തിരിച്ചടി നൽകാൻ ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും “ഇതാണ് അരൗഹോ പറഞ്ഞിട്ടുള്ളത്.
നാപോളിയെ പരാജയപ്പെടുത്തി കൊണ്ടാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയത്. അതേസമയം റയൽ സോസിഡാഡിനെ തോൽപ്പിച്ചു കൊണ്ടാണ് പിഎസ്ജി വരുന്നത്.പ്രീ ക്വാർട്ടറിൽ രണ്ട് പാദങ്ങളിലുമായി മൂന്ന് ഗോളുകൾ നേടിയ കിലിയൻ എംബപ്പേ തന്നെയാണ് ഈ ഫ്രഞ്ച് ക്ലബ്ബിന്റെ ഏറ്റവും വലിയ പ്രതീക്ഷ.