നേട്ടങ്ങൾ കരസ്ഥമാക്കാൻ ബാഴ്‌സ സഹായിക്കും, ഫാറ്റിക്ക്‌ വാഗ്ദാനം നൽകി ലാപോർട്ട!

കഴിഞ്ഞ ദിവസമായിരുന്നു യുവസൂപ്പർ താരം അൻസു ഫാറ്റി എഫ്സി ബാഴ്സലോണയുമായുള്ള തന്റെ കരാർ പുതുക്കിയത്.2027 വരെയുള്ള കരാറിലാണ് ഫാറ്റി ഒപ്പ് വെച്ചിരിക്കുന്നത്. ഒരു ബില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസായി ബാഴ്‌സ നിശ്ചയിച്ചിരിക്കുന്നത്.

ഏതായാലും താരത്തിന്റെ കരാർ പുതുക്കുന്ന ചടങ്ങിൽ ഫാറ്റിക്ക് വാഗ്ദാനങ്ങൾ നൽകാൻ ബാഴ്‌സ പ്രസിഡന്റായ ലാപോർട്ട മറന്നിരുന്നില്ല. ഫാറ്റി ലക്ഷ്യം വെക്കുന്ന നേട്ടങ്ങൾ കരസ്ഥമാക്കാൻ ബാഴ്‌സ സഹായിക്കുമെന്നാണ് ലാപോർട്ട അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ സ്‌പോർട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഫാറ്റിയുടെ ലക്ഷ്യങ്ങൾ നേടാൻ ഞങ്ങൾ അദ്ദേഹത്തെ സഹായിക്കും. അത് ഞങ്ങളുടെ കൂടെ നേട്ടമാണ്.അസാധാരണമായ പക്വതയും അത്ഭുതപ്പെടുത്തുന്ന ഫുട്ബോൾ പ്രതിഭയും ഉള്ള താരമാണ് ഫാറ്റി.ബഹുമതികൾ കരസ്ഥമാക്കാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അദ്ദേഹം.അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ജോർഗെ മെൻഡസ് അതിന് വളരെയധികം സഹായിച്ചു.ഒരുപാട് മികച്ച താരങ്ങൾ ലാ മാസിയയിൽ നിന്നും ഉണ്ടാവുന്നുണ്ട്.ടീമിന് അനുയോജ്യമായ താരങ്ങൾ വീട്ടിൽ നിന്ന് തന്നെയാവുമ്പോൾ അത് മഹത്തായ ഒരു കാര്യം തന്നെയാണ് ” ഇതാണ് ലാപോർട്ട പറഞ്ഞത്.

ലയണൽ മെസ്സിയെ പോലെ തന്നെ ഫാറ്റിയും ലാ മാസിയയിലൂടെ തന്നെയാണ് വളർന്നത്. മെസ്സിയുടെ വഴിയേ തന്നെയാണ് ഫാറ്റിയും നിലവിൽ സഞ്ചരിക്കുന്നത്.6 ബാലൺ ഡി’ഓറുകൾ ഉൾപ്പടെ നിരവധി നേട്ടങ്ങൾ മെസ്സി ബാഴ്‌സയിൽ നിന്നും കരസ്ഥമാക്കിയിരുന്നു. അത്തരത്തിലുള്ള നേട്ടങ്ങൾ കരസ്ഥമാക്കാൻ ഫാറ്റിയെ ബാഴ്‌സ സഹായിക്കുമെന്നാണ് പ്രസിഡന്റ്‌ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *