നെയ്മറേക്കാൾ അപകടകാരിയായ താരമാണ് ലൂക്ക് ഡിയോങ് : കൂമാൻ
ഈ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലായിരുന്നു ഡച്ച് സ്ട്രിക്കറായ ലൂക്ക് ഡി യോങ്ങിനെ ബാഴ്‌സ സ്വന്തമാക്കിയത്. സെവിയ്യയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം എഫ്സി ബാഴ്സലോണയിൽ എത്തിയത്. ബാഴ്‌സയുടെ ഡച്ച് പരിശീലകനായ റൊണാൾഡ് കൂമാന്റെ താല്പര്യപ്രകാരമാണ് ബാഴ്‌സ ഡി യോങ്ങിനെ സ്വന്തമാക്കിയത്. ഇപ്പോഴിതാ ലൂക്ക് ഡി യോങ്ങിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കൂമാൻ.ക്രോസുകൾ വരുമ്പോൾ നെയ്മറെക്കാൾ അപകടകാരിയായ താരമാണ് ലൂക്ക് ഡി യോങ് എന്നാണ് കൂമാൻ അഭിപ്രായപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം എൻഒഎസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Koeman: Luuk de Jong is more dangerous than Neymar from crosses https://t.co/Z6Xg7LN5Vj via @marca
— Mohammed Murshid (@Mohamme71783726) September 10, 2021
” ഒരു ക്രോസ് വരികയാണെങ്കിൽ, അവിടെ നെയ്മറെക്കാൾ അപകടകാരിയായ താരമാണ് ലൂക്ക് ഡി യോങ്.അദ്ദേഹം ഒരു വ്യത്യസ്ഥ രീതിയിലുള്ള ഫോർവേഡ് ആണ്.എല്ലാ ടീമുകൾക്കും അദ്ദേഹത്തെ പോലെ ഒരാൾ ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു.കഴിഞ്ഞ വർഷം തന്നെ ഒരു സ്ട്രൈക്കറെ വേണമെന്ന് ഞാൻ ക്ലബ്ബിനോട് ആവിശ്യപ്പെട്ടിരുന്നു.എന്റെ മുന്നേറ്റനിര താരങ്ങളെ മാറ്റി കളിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ലൂക്ക് ഡി യോങ്ങിന് അനുയോജ്യമായ മത്സരം വന്നാൽ ഞാൻ അദ്ദേഹത്തെ കളിപ്പിക്കും.ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസത്തിലാണ് ഞങ്ങൾക്ക് അന്റോയിൻ ഗ്രീസ്മാനെ നഷ്ടമായത്.നിലവിൽ ഞങ്ങൾക്ക് മൂന്ന് ഫോർവേഡുമാർ മാത്രമേയൊള്ളൂ.കഴിഞ്ഞ ഓഗസ്റ്റ് എട്ടിനയായിരുന്നു ഞാൻ ലൂക്ക് ഡി യോങ്ങിനെ ആദ്യമായി ഇതേക്കുറിച്ച് ബന്ധപ്പെട്ടത്.എന്ത് കൊണ്ടാണ് അദ്ദേഹത്തെ പോലെയൊരു താരം ബാഴ്‌സയിൽ ഇല്ലാതെ പോയതെന്ന് ഞാൻ മുമ്പ് തന്നെ ആശ്ചര്യപ്പെട്ട ഒരു കാര്യമാണ് ” ഇതാണ് കൂമാൻ പറഞ്ഞത്.
ബാഴ്‌സക്കായി അരങ്ങേറ്റം കുറിക്കാൻ ഇതുവരെ ലൂക്കിന് സാധിച്ചിട്ടില്ല. അതേസമയം പരിശീലനമത്സരത്തിൽ താരം ബാഴ്‌സക്കായി കളിച്ചിരുന്നു.