നെയ്മറെ സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്ന് വെച്ച് ബാഴ്സ!

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെ ക്ലബ്ബ് കഴിഞ്ഞു. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. അഞ്ചുവർഷത്തെ ഒരു കരാറിലാണ് അദ്ദേഹം ഒപ്പുവെക്കുക. 50 മില്യൺ യൂറോയാണ് താരത്തിന്റെ വിലയായി കൊണ്ട് എഫ്സി ബാഴ്സലോണക്ക് ലഭിക്കുക.

ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഈ ഡീലിന്റെ ഭാഗമായി കൊണ്ട് പിഎസ്ജി ബാഴ്സക്ക് സൂപ്പർതാരം നെയ്മർ ജൂനിയറെ ഓഫർ ചെയ്തിരുന്നു. ഒരു വർഷത്തേക്ക് ലോൺ അടിസ്ഥാനത്തിലാണ് നെയ്മറെ പിഎസ്ജി ഓഫർ ചെയ്തിരുന്നത്. നെയ്മർ ബാഴ്സയിലേക്ക് തിരികെയെത്താൻ നേരത്തെ തന്നെ ആഗ്രഹിക്കുന്ന ഒരു താരമാണ്.

എന്നാൽ നെയ്മർ ജൂനിയറെ വീണ്ടും സ്വന്തമാക്കാനുള്ള അവസരം എഫ്സി ബാഴ്സലോണ വേണ്ടെന്നുവെച്ചിട്ടുണ്ട്.ഈ ഓഫർ അവർ നിരസിക്കുകയായിരുന്നു. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. നെയ്മറുടെ ഉയർന്ന സാലറി തങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കുമെന്ന് ബാഴ്സ വിശ്വസിക്കുന്നു. മാത്രമല്ല നെയ്മറെ വേട്ടയാടുന്ന പരിക്കുകളും നെയ്മറുടെ മെന്റാലിറ്റിയും പ്രതികൂലമായ രീതിയിൽ ബാധിക്കുമെന്ന് ബാഴ്സ വിശ്വസിക്കുന്നുണ്ട്. ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് ബാഴ്സ നെയ്മറെ വേണ്ടെന്നു വെച്ചിട്ടുള്ളത്.

2013 മുതൽ 2017 വരെ എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നെയ്മർ ജൂനിയർ. 105 ഗോളുകൾ അദ്ദേഹം ക്ലബ്ബിന് വേണ്ടി നേടിയിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും അദ്ദേഹം ബാഴ്സക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. 2017ൽ ലോക റെക്കോർഡ് തുകക്കായിരുന്നു നെയ്മർ ജൂനിയർ ബാഴ്സയിൽ നിന്നും പിഎസ്ജിയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *