നെയ്മറെ സൈൻ ചെയ്യാൻ ശ്രമിക്കില്ലെന്ന് ബാഴ്സ പ്രസിഡന്റ് !
പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറെ ഇനി ഈ വർഷം സൈൻ ചെയ്യാൻ ശ്രമിക്കില്ലെന്നറിയിച്ച് ബാഴ്സ പ്രസിഡന്റ് ബർതോമ്യു. ഇന്ന് പുതുതായി സ്പോർട്ടിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നെയ്മറിന്റെയും ലൗറ്ററോയുടെ ട്രാൻസ്ഫറുകളെ കുറിച്ച് സംസാരിച്ചത്. നെയ്മറിന് വേണ്ടി കഴിഞ്ഞ സമ്മറിൽ ഒരുപാട് ശ്രമിച്ചെന്നും എന്നാൽ ഇത്തവണ ശ്രമങ്ങൾ ഉണ്ടാവില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. ലൗറ്ററോ ട്രാൻസ്ഫർ ചർച്ചകളും താൽകാലികമായി നിർത്തി വെച്ചിരിക്കുകയാണ് എന്നാണ് പ്രസിഡന്റ് അറിയിച്ചത്. മാത്രമല്ല അടുത്ത സീസണിലും പരിശീലകൻ സെറ്റിയൻ തന്നെയായിരിക്കുമെന്ന സൂചനകളും അദ്ദേഹം നൽകി. ഞങ്ങൾക്കും അദ്ദേഹത്തിനുമിടക്ക് ഒരു കരാറുണ്ട് എന്നാണ് സെറ്റിയനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. കരാർ പ്രകാരം സെറ്റിയന് അടുത്ത സീസണിലും പരിശീലകനായി തുടരാം.
EXCLUSIVE Bartomeu interview: “Deals for Lautaro and Neymar are on hold"https://t.co/BwwLchxhq1
— SPORT English (@Sport_EN) August 2, 2020
” സെറ്റിയന് ബാഴ്സയിൽ ഒരു കരാറുണ്ട്. അദ്ദേഹത്തെ ഞങ്ങൾ നിയമിച്ചപ്പോൾ അദ്ദേഹത്തിന് ഞങ്ങൾ വിശദീകരിച്ചു നൽകിയത് ഈ സീസണിലേക്കും അടുത്ത സീസണിലേക്കും ബാഴ്സയെ പരിശീലിപ്പിക്കാൻ ആണ്. കുറച്ച് മാസങ്ങൾക്ക് ശേഷം ഒരു പരിശീലകനെ വിലയിരുത്തുക എന്നുള്ളത് ബുദ്ദിമുട്ടാണ്. പ്രത്യേകിച്ച് ഈ കോവിഡ് പ്രതിസന്ധിക്കിടയിൽ. നെയ്മറുടെയും ലൗറ്ററോയുടെയും ട്രാൻസ്ഫർ സാധ്യമായ സാഹചര്യം അല്ല ഇത്. പിഎസ്ജിക്ക് അദ്ദേഹത്തെ വിൽക്കണമെന്നില്ല. തീർച്ചയായും അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തിന് വേണ്ടി ഒരുപാട് ശ്രമിച്ചു. എന്നാൽ ഇത്തവണ അതുണ്ടാവില്ല. ലൗറ്ററോയെ പോലെയുള്ള ഒരു താരത്തെ ഉപേക്ഷിക്കാൻ ബാഴ്സക്കാവില്ല. ഞങ്ങൾ ഒരുപാട് തവണ ഇന്ററുമായി സംസാരിച്ചു. എന്നാലിപ്പോൾ അത് നിർത്തി വെച്ചിരിക്കുകയാണ്. ഒരു ഇൻവെസ്റ്റിമെന്റ് നടത്താനുള്ള സ്ഥിതി അല്ല ഇപ്പോൾ ഉള്ളത് ” ബർതോമ്യു പറഞ്ഞു.
Bartomeu: "The rejuvenation of the Barça squad is happening"https://t.co/fIGTnZWIKp
— SPORT English (@Sport_EN) August 2, 2020