നെയ്മറെ പിഎസ്ജിക്ക് വേണ്ടെങ്കിൽ റയലിന് വേണം : കാസെമിറോ!

ഈ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയറെ കുറിച്ച് നിരവധി അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി ആലോചിച്ചിരുന്നുവെന്നും എന്നാൽ അനുയോജ്യമായ ക്ലബ്ബ് ലഭിച്ചില്ല എന്നുമായിരുന്നു പല പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത്.എന്നാൽ നിലവിൽ നെയ്മർ പിഎസ്ജിയിൽ തന്നെ തുടരുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

ഏതായാലും റയലിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞ കഴിഞ്ഞ ദിവസം സ്പോർട് ടിവിക്ക് ഒരു അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയറുടെ ഭാവിയെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. വളരെ തമാശരൂപേണയാണ് കാസമിറോ ഇതിന് മറുപടി നൽകിയിട്ടുള്ളത്. അതായത് നെയ്മറെ പിഎസ്ജിക്ക് വേണ്ടെങ്കിൽ വേണമെന്നായിരുന്നു കാസമിറോ പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലോകത്തിലെ ഏത് ടീമിലും കളിക്കാൻ കഴിയുന്ന താരമാണ് നെയ്മർ ജൂനിയർ.പിഎസ്ജിക്ക് അദ്ദേഹത്തെ വേണ്ടെങ്കിൽ തീർച്ചയായും റയലിന് അദ്ദേഹത്തെ വേണം. തീർച്ചയായും അദ്ദേഹം മൂല്യമുള്ള താരമാണ്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ,ഷുവാമെനി വന്നു എന്ന് കരുതി എനിക്കോ ടോണിക്കോ ലൂക്കക്കോ റയൽ മാഡ്രിഡ് വിടേണ്ടി വരുമോ? ഇല്ലല്ലോ? അതൊക്കെ അസാധ്യമായ കാര്യങ്ങളാണ് ” ഇതാണ് കാസെമിറോ പറഞ്ഞിട്ടുള്ളത്.

ബ്രസീലിയൻ ദേശീയ ടീമിൽ ഒരുമിച്ച് കളിക്കുന്ന സഹതാരങ്ങളാണ് നെയ്മറും കാസെമിറോയും. വരുന്ന വേൾഡ് കപ്പിൽ ഇരുവർക്കും ബ്രസീലിന്റെ പ്രകടനത്തിൽ നിർണായകപങ്കുവഹിക്കാനുണ്ടെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *