നെഗ്രയ്ര കേസ്,ലാപോർട്ട രക്ഷപ്പെട്ടു,മറ്റ് പ്രസിഡന്റുമാർ കുരുക്കിൽ തന്നെ!
ബാഴ്സലോണയെ സമീപകാലത്ത് ഏറ്റവും കൂടുതൽ പിടിച്ചു കുലുക്കിയ കേസാണ് നെഗ്രയ്ര കേസ്. അതായത് ദീർഘകാലമായി എഫ്സി ബാഴ്സലോണ റഫറിമാരുടെ ടെക്നിക്കൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായ നെഗ്രയ്രക്ക് കൈക്കൂലി നൽകുന്നതായി കണ്ടെത്തുകയായിരുന്നു.ബാഴ്സലോണ നടത്തിയ സാമ്പത്തിക ഇടപാടുകൾ പുറത്ത് വന്നതോടെ ഇത് കേസാവുകയും ചെയ്തു.
നിലവിലെ ബാഴ്സലോണ പ്രസിഡണ്ടായ ജോയൻ ലാപോർട്ടയും ഇക്കാര്യത്തിൽ അന്വേഷണം നേരിട്ടിരുന്നു.2003നും 2010നും ഇടക്ക് കൈക്കൂലി നൽകിയതിന്റെ ഭാഗമായി കൊണ്ട് ലാപോർട്ടയും ഉണ്ടായിരുന്നു എന്നായിരുന്നു ആരോപണങ്ങൾ. ഇക്കാര്യത്തിൽ ലാപോർട്ട താൻ നിരപരാധിയാണ് എന്ന് അറിയിച്ചുകൊണ്ട് അപ്പീൽ നൽകിയിരുന്നു. വളരെ പോസിറ്റീവായ ഒരു വാർത്തയാണ് അതുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തേക്ക് വന്നിട്ടുള്ളത്.
അതായത് ലാപോർട്ടയും അന്നത്തെ ബോർഡ് അംഗങ്ങളും നിരപരാധികളാണെന്ന് കണ്ടെത്തുകയായിരുന്നു.ലാപോർട്ട നൽകിയ ഈ അപ്പീൽ ഫലം കാണുകയും ഇവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു എന്നുള്ള കാര്യം മാർക്കയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ബാഴ്സയുടെ മറ്റു പ്രസിഡണ്ടുമാർ കുരുക്കിൽ തന്നെയാണ്. 2010 മുതൽ 2014 വരെ ബാഴ്സലോണയുടെ പ്രസിഡന്റായി കൊണ്ട് സാൻട്രോ റോസലായിരുന്നു ഉണ്ടായിരുന്നത്.അദ്ദേഹവും ഈ വിഷയത്തിൽ അപ്പീൽ നൽകിയിരുന്നു.അദ്ദേഹത്തിന്റെ അപ്പീൽ തള്ളിക്കളഞ്ഞിട്ടുണ്ട്.
അതായത് ബാഴ്സ എന്ന ക്ലബ്ബ് പൂർണമായും ഇതിൽ നിരപരാധികളാണ് എന്ന് തെളിഞ്ഞിട്ടില്ല. മറിച്ച് ലാപോർട്ടയും അദ്ദേഹത്തിന്റെ ബോർഡ് അംഗങ്ങളും മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്. ബാഴ്സലോണയുടെ മുൻപ്രസിഡന്റുമാരായ സാൻഡ്രോ റോസൽ,മരിയ ബർതൊമു,ഓസ്ക്കാർ ഗ്രോ,ആൽബർട്ട് സോളർ എന്നിവരൊക്കെ ഈ കൈക്കൂലി കേസിൽ ഇപ്പോഴും പ്രതികളാണ്. പക്ഷേ ലാപോർട്ടയുടെ നിരപരാധിത്വം തെളിഞ്ഞത് ബാഴ്സക്ക് ഇപ്പോൾ വലിയ ആശ്വാസമാണ്. നിലവിൽ അവർക്ക് തടസ്സങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കും.