നുണയൻ, കമന്റ് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റയിൽ പോസ്റ്റിടും: റാഫീഞ്ഞ!

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയെ കുറിച്ച് നിരവധി റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്. ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി കൈവിടുന്ന താരങ്ങളുടെ കൂട്ടത്തിൽ റാഫീഞ്ഞയും ഉണ്ട് എന്നുള്ള കാര്യം പല സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ ചെൽസി,ന്യൂകാസിൽ എന്നിവർക്ക് താരത്തിൽ താല്പര്യമുണ്ട്. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട് പ്രസിദ്ധീകരിച്ചിരുന്നു. അതായത് ബാഴ്സ വിടാൻ റാഫീഞ്ഞ തീരുമാനിച്ചു കഴിഞ്ഞു എന്നായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്.എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് ആ പോസ്റ്റിന്റെ കമന്റ് ബോക്സിൽ റാഫീഞ്ഞ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഈ പറഞ്ഞത് നുണയാണെന്നും എന്റെ ഈ കമന്റ് ഡിലീറ്റ് ചെയ്താൽ ഇക്കാര്യം താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ആയിക്കൊണ്ട് ഇടുമെന്നുമാണ് റാഫിഞ്ഞ കുറിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“നുണയാണ്..ഇത് നുണയാണ്.. ഇത് ആരാണോ പറഞ്ഞത് അദ്ദേഹം നുണയനാണ്.ഒട്ടും അടിസ്ഥാനമില്ലാത്ത ഒരു വാർത്തയാണിത്. ഒട്ടും പ്രൊഫഷണൽ അല്ലാത്ത ഒരു പ്രവർത്തിയാണിത്.എന്റെ കമന്റ് നിങ്ങൾ ഡിലീറ്റ് ചെയ്താൽ, ഞാൻ ഇത് എന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും ” ഇതാണ് റാഫീഞ്ഞ കുറിച്ചിട്ടുള്ളത്.

ചുരുക്കത്തിൽ ബാഴ്സ വിടാൻ റാഫീഞ്ഞ ഉദ്ദേശിക്കുന്നില്ല.അദ്ദേഹം ബാഴ്സയിൽ തന്നെ തുടരാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. താരത്തെ നിലനിർത്താൻ തന്നെയാണ് ബാഴ്സയുടെ പരിശീലകനായ സാവിക്ക് താല്പര്യമുള്ളത്. എന്നാൽ മികച്ച ഓഫറുകൾ താരത്തിനു വേണ്ടി വന്നു കഴിഞ്ഞാൽ അത് കേൾക്കാൻ ബാഴ്സ തയ്യാറായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *