നിബന്ധനകൾ അംഗീകരിച്ചു, സൂപ്പർ താരം ബാഴ്‌സയുമായി കരാറിലെത്തി?

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിച്ച് കൊണ്ട് ബാഴ്‌സയെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പ്രസിഡന്റ്‌ ജോയൻ ലാപോർട്ട. മുന്നേറ്റനിരയിലേക്കാണ് ബാഴ്‌സ കൂടുതൽ താരങ്ങളെ നോട്ടമിട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ സമ്മറിൽ ക്ലബ് വിട്ട സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന്റെ സ്ഥാനത്തേക്ക് ഒത്ത പകരക്കാരനെ കണ്ടെത്തുക എന്നുള്ളതാണ് നിലവിൽ ബാഴ്‌സക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇതിന് പരിഹാരമെന്നോണം കഴിഞ്ഞ സമ്മറിൽ തന്നെ പരിശീലകൻ കൂമാൻ ലക്ഷ്യം വെച്ചിരുന്ന താരമായിരുന്ന ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡീപേ. എന്നാൽ കഴിഞ്ഞ തവണ അത്‌ നടക്കാതെ പോവുകയായിരുന്നു. താരത്തിന് വേണ്ടി ശ്രമങ്ങൾ ബാഴ്സ തുടർന്നുവെന്നും താരവും ബാഴ്സയും കരാറിൽ എത്തി എന്നുമാണ് സ്പാനിഷ് മാധ്യമമായ മാർക്ക ഇപ്പോൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ബാഴ്‌സ മുന്നോട്ട് വെച്ച നിബന്ധനകൾ എല്ലാം തന്നെ ഡീപേ അംഗീകരിച്ചു എന്നാണ് ഇവർ ചൂണ്ടികാണിക്കുന്നത്. ബാഴ്‌സക്ക് വേണ്ടി കളിക്കാൻ സാലറി കുറക്കാൻ താരം തയ്യാറായതായും ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട്. തുടർന്ന് താരവും ബാഴ്സയും വാക്കാലുള്ള കരാറിൽ ഏർപ്പെടുകയും ചെയ്തു എന്നാണ് ഇവരുടെ അവകാശവാദം. ഈ സീസണോട് കൂടി ഡീപേ ഫ്രീ ഏജന്റാവും. അത്കൊണ്ട് തന്നെ ബാഴ്സക്ക് ലിയോണുമായി ചർച്ചകൾ നടത്തേണ്ട ആവിശ്യമില്ല. ഈ സീസണിൽ മികച്ച രൂപത്തിൽ കളിക്കുന്ന ഡീപേക്ക് ബാഴ്‌സയുടെ മുന്നേറ്റനിരയിലെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കൂമാൻ വിശ്വസിക്കുന്നത്.എന്നാൽ കൂമാന്റെ ഭാവി തന്നെ തുലാസിലായ ഈ സമയത്ത് കരാറിൽ എത്തിയത് ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ മാത്രമേ ഉറപ്പിക്കാൻ സാധിക്കുകയൊള്ളൂ. ഡീപേയെ കൂടാതെ അഗ്വേറൊ, ഹാലണ്ട് എന്നിവരും ബാഴ്‌സയുടെ ലക്ഷ്യങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *