നാണക്കേടിന്റെ റെക്കോർഡ്, സഹതാരങ്ങൾ കിടിലനായത് കൊണ്ട് കുഴപ്പമില്ലെന്ന് കോർട്ടുവ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ എസ്പനോളിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ 54ആം മിനുട്ടിൽ റയൽ ഗോൾകീപ്പർ തിബൌട് കോർട്ടുവ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. എന്നാൽ പിന്നീട് 4 ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കി.ഓരോ ഗോളും ഓരോ അസിസ്റ്റുകളും വീതം സ്വന്തമാക്കിയ എംബപ്പേയും വിനീഷ്യസുമാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.റോഡ്രിഗോ,കാർവ്വഹൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
മത്സരത്തിൽ സെൽഫ് ഗോൾ വഴങ്ങിയത് ഒരു നാണക്കേടിന്റെ റെക്കോർഡ് കോർട്ടുവക്ക് നൽകിയിട്ടുണ്ട്. അതായത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലാലിഗയിൽ സെൽഫ് ഗോൾ വഴങ്ങുന്ന ആദ്യത്തെ റയൽ മാഡ്രിഡ് ഗോൾകീപ്പർ എന്ന റെക്കോർഡാണ് താരത്തിന്റെ പേരിലായിട്ടുള്ളത്.എന്നാൽ അത് നിർഭാഗ്യം കൊണ്ട് സംഭവിച്ചതാണെന്നും തന്റെ സഹതാരങ്ങൾ കിടിലനായതുകൊണ്ട് കുഴപ്പമില്ല എന്നതാണ് കോർട്ടുവ ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ നിർഭാഗ്യത്തിലൂടെ ഞങ്ങൾക്ക് ഒരു ഗോൾ വഴങ്ങേണ്ടിവന്നു. പക്ഷേ എന്റെ സഹതാരങ്ങൾ കിടിലനാണ്.വളരെ പെട്ടെന്ന് തന്നെ കാര്യങ്ങളെ മാറ്റിമറിച്ചു. നിങ്ങളുടെ പിന്തുണക്ക് നന്ദി ബെർണാബു ‘ ഇതാണ് ഈ ഗോൾകീപ്പർ എഴുതിയിട്ടുള്ളത്.
സമീപകാലത്ത് റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരമാണ് കോർടുവ.പലപ്പോഴും ആദ്യപകുതിയിൽ വേണ്ടത്ര ഇമ്പാക്ട് ഉണ്ടാക്കാൻ റയൽ മാഡ്രിഡിന് കഴിയാറില്ല. എന്നാൽ രണ്ടാം പകുതിയിൽ റയൽ പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരികയാണ് ചെയ്യാറുള്ളത്.ഈ സീസണിൽ റയൽ മാഡ്രിഡ് ആദ്യപകുതിയിൽ കേവലം ഒരു ഗോൾ മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്.രണ്ടാം പകുതിയിൽ 17 ഗോളുകൾ നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്