നടത്തുന്നത് മിന്നും പ്രകടനം,ഈ മൂന്നു പേരെ UCL ഫൈനലിന് പരിഗണിക്കുന്നുണ്ടെന്ന് ആഞ്ചലോട്ടി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.വിയ്യാറയലായിരുന്നു സമനിലയിൽ തളച്ചിരുന്നത്.രണ്ട് ടീമുകളും നാല് ഗോളുകൾ വീതം നേടുകയായിരുന്നു. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മുന്നിട്ടുനിന്ന റയൽ പിന്നീട് 3 ഗോളുകൾ വഴങ്ങുകയായിരുന്നു.വിയ്യാറയലിന്റെ നാല് ഗോളുകളും നേടിയത് അവരുടെ സൂപ്പർ താരം സോർലോത്താണ്.
അതേസമയം റയൽ മാഡ്രിഡിന് വേണ്ടി ആർദ ഗുലർ,ബ്രാഹിം ഡയസ് എന്നിവരൊക്കെ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. ഗുലർ ഇരട്ട ഗോളുകൾ മത്സരത്തിൽ നേടിയിരുന്നു.ബ്രാഹിം ഡയസ് രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കി.ലുകാസ് വാസ്ക്കാസ് ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയപ്പോൾ ശേഷിച്ച ഗോൾ ഹൊസേലുവിന്റെ വകയായിരുന്നു.
അവസരങ്ങൾ കുറവാണെങ്കിലും ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം മികച്ച പ്രകടനം നടത്തുന്ന മൂന്നു താരങ്ങളാണ് ഗുലറും ബ്രാഹിമും ഹൊസേലുവും.അതുകൊണ്ടുതന്നെ ഈ മൂന്ന് താരങ്ങളെയും നിർണായകമത്സരത്തിന് പരിശീലകൻ ആഞ്ചലോട്ടി പരിഗണിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബൊറൂസിയക്കെതിരെ ഈ മൂന്ന് പേരെയും കളിപ്പിക്കുന്നത് താൻ ആലോചിക്കുന്നുണ്ട് എന്നാണ് ആഞ്ചലോട്ടി ഇന്നലത്തെ മത്സരത്തിന് ശേഷം പറഞ്ഞിട്ടുള്ളത്.
🗣️ Ancelotti: “I’m counting on Güler, Joselu and Brahim for the UCL FINAL.” pic.twitter.com/d7OL9vhqvt
— Madrid Xtra (@MadridXtra) May 19, 2024
20 ഗോൾ പങ്കാളിത്തങ്ങളാണ് ഈ സീസണിൽ ഹൊസേലു വഹിച്ചിട്ടുള്ളത്. അതേസമയം 21 ഗോൾ പങ്കാളിത്തങ്ങൾ ബ്രാഹിം ഡയസ് വഹിച്ചിട്ടുണ്ട്. ശരാശരി ഓരോ 98 ലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഗോൾ കോൺട്രിബ്യൂഷൻ ഉണ്ടാകുന്നുണ്ട്.6 ഗോളുകൾ നേടിയ ഗുലർ ശരാശരി ഓരോ 70 മിനുട്ടിനിടയിലും ഓരോ ഗോളുകൾ വീതം നേടുന്നുണ്ട്.ചുരുക്കത്തിൽ കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഈ മൂന്ന് താരങ്ങളും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.
അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇവർക്ക് അവസരം ലഭിച്ചേക്കാം. ജൂൺ ഒന്നാം തീയതി അർദ്ധരാത്രിയാണ് റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.