തോൽവി വഴങ്ങിയത് അവിശ്വസനീയമായ രീതിയിൽ, താരങ്ങളുടെ മനോഭാവമാണ് പ്രശ്നം, വിമർശനവുമായി കൂമാൻ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ കാഡിസിന് മുന്നിൽ തലകുനിച്ചത്. റയൽ മാഡ്രിഡിനെ ഞെട്ടിച്ച കാഡിസ് ബാഴ്സയെയും വെറുതെ വിട്ടില്ല. ബാഴ്സ വഴങ്ങിയ രണ്ടു ഗോളുകളും, പ്രത്യേകിച്ച് രണ്ടാം പ്രതിരോധത്തിന്റെ വലിയ പിഴവിൽ നിന്നായിരുന്നു. ഇതിനെ വിമർശനമുയർത്തിയിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. ബാഴ്സ വഴങ്ങിയ രണ്ടാം ഗോൾ തനിക്കിപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല എന്നാണ് കൂമാന്റെ പക്ഷം. താരങ്ങളുടെ മനോഭാവമാണ് തോൽവിക്ക്‌ കാരണമെന്നും ശ്രദ്ധയുടെ അഭാവം ടീമിൽ നന്നായി കാണുന്നുണ്ട് എന്നുമാണ് കൂമാൻ ആരോപിച്ചത്.തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച ബാഴ്സ ഇന്നലെ അപ്രതീക്ഷിതമായി തോൽവി വഴങ്ങുകയായിരുന്നു.

” ഈ പരാജയത്തെ കുറിച്ച് വിവരിക്കാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ ഈ തോൽവി വഴങ്ങിയത് നല്ല കുറച്ചു മത്സരങ്ങൾക്ക്‌ ശേഷമാണ്. ആദ്യപകുതിയിൽ മോശമായിരുന്നു ഞങ്ങൾ. പക്ഷെ രണ്ടാം പകുതിയിൽ ഞങ്ങൾ മികച്ചു നിന്നു. പക്ഷെ ഞങ്ങൾ തോറ്റ രീതിയിൽ അവിശ്വസനീയമാണ്. അപ്രതീക്ഷിതമായ പിഴവുകൾ വരുത്തി വെച്ചാണ് ഞങ്ങൾ തോറ്റത്. അതൊരിക്കലും ഉണ്ടാവാൻ പാടില്ലായിരുന്നു. പലപ്പോഴും മത്സരത്തിൽ ശ്രദ്ധയുടെ അഭാവം കാണുന്നുണ്ട്. ടീമിന്റെ മനോഭാവം തന്നെ ഇന്ന് ശരിയല്ലായിരുന്നു. പ്രതിരോധനിര താരങ്ങളുടെത് മാത്രമല്ല, എല്ലാവരുടെതും. ഞങ്ങൾ വഴങ്ങിയ ഗോളുകളെ വിവരിക്കാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ആ രണ്ടാം ഗോൾ വിവരിക്കുക എന്നുള്ളത് എളുപ്പമല്ല. ശ്രദ്ധയുടെ അഭാവം മൂലമാണ് ഇതൊക്കെ സംഭവിക്കുന്നത്. പലപ്പോഴും അഗ്രഷന്റെ കുറവ് നന്നായി കാണുന്നുണ്ട് ” കൂമാൻ മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *