തോറ്റത് മൂന്നാം ഡിവിഷൻ ക്ലബ്ബിനോട്, കോപ്പ ഡെൽ റേയിൽ നിന്നും റയൽ പുറത്ത് !

ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. മൂന്നാം ഡിവിഷൻ ക്ലബായ അൽകൊയാനോയാണ് റയൽ മാഡ്രിഡിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിദാന്റെ സംഘം തലകുനിച്ചു മടങ്ങിയത്. ഇതോടെ റയൽ മാഡ്രിഡ്‌ കോപ്പ ഡെൽ റേയിൽ നിന്നും പുറത്തായി. ദിവസങ്ങളുടെ വിത്യാസത്തിൽ രണ്ട് ചാമ്പ്യൻഷിപ്പുകളിൽ നിന്നാണ് റയൽ പുറത്താവുന്നത്. സൂപ്പർ കോപ്പയുടെ സെമി ഫൈനലിൽ അത്‌ലെറ്റിക്ക് ബിൽബാവോയോട് തോൽവി ഏറ്റുവാങ്ങി റയൽ പുറത്തായിരുന്നു. മത്സരത്തിന്റെ 45-ആം മിനുട്ടിൽ മാഴ്‌സെലോയുടെ അസിസ്റ്റിൽ നിന്ന് എഡർ മിലിറ്റാവോയാണ് ഗോൾ കണ്ടെത്തിയത്. എന്നാൽ എൺപതാം മിനുട്ടിൽ ഹോസെ സോൽബെസ് അൽകൊയാനോക്ക്‌ സമനില നേടികൊടുത്തു. 109-ആം മിനുട്ടിൽ റാമോൺ ലോപസ് റെഡ് കാർഡ് കണ്ടതോടെ അൽകൊയാനോ പത്ത് പേരായി ചുരുങ്ങി. എന്നിട്ടും 115-ആം മിനുട്ടിൽ യുവാനാൻ വിജയഗോൾ കണ്ടെത്തുകയായിരുന്നു. തോൽവിയോടെ സിദാന്റെ സ്ഥാനം ഭീഷണിയിലായിരിക്കുകയാണ്.

റയൽ മാഡ്രിഡ്‌ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

റയൽ മാഡ്രിഡ്‌ : 6.8
വിനീഷ്യസ് : 6.4
മരിയാനോ ഡയസ് : 6.0
വാസ്ക്കസ് : 8.5
ഇസ്ക്കോ : 7.7
കാസമിറോ : 7.7
വാൽവെർദെ : 7.0
മാഴ്‌സെലോ : 7.9
വിക്ടർ ചസ്റ്റ് : 6.0
മിലിറ്റാവോ : 7.5
ഓഡ്രിയോസോള : 6.3
ലുനിൻ : 5.4

Leave a Reply

Your email address will not be published. Required fields are marked *