തൊപ്പി തെറിക്കുമോ? സിദാൻ തന്നെ പറയുന്നു !

ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന മത്സരത്തിൽ നാണംകെട്ട് തോറ്റു പുറത്താവാനായിരുന്നു റയൽ മാഡ്രിഡിന്റെ വിധി. മൂന്നാം ഡിവിഷൻ ക്ലബ് ആയ അൽകൊയാനോയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ്‌ തോൽവി അറിഞ്ഞത്. അതും പത്ത് പേരായി ചുരുങ്ങിയിട്ട് പോലും ഒരു ഗോൾ നേടിക്കൊണ്ട് അൽകൊയാനോ റയൽ മാഡ്രിഡിനെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ സിദാന്റെ ഭാവി തുലാസിലായിരിക്കുകയാണ്. ആറു ദിവസത്തിനിടെ രണ്ട് കിരീടപ്പോരാട്ടങ്ങളിൽ നിന്നാണ് റയൽ മാഡ്രിഡ്‌ പുറംതള്ളപ്പെട്ടത്. സൂപ്പർ കോപ്പയിൽ നടന്ന സെമി ഫൈനലിൽ അത്‌ലെറ്റിക്ക് ബിൽബാവോയോടായിരുന്നു റയൽ തോറ്റു പുറത്തായത്. ഇതോടെ തന്നെ സിദാനെ പുറത്താക്കാനുള്ള സാധ്യതകൾ വർധിച്ചിരുന്നു. പിന്നാലെ കോപ്പ ഡെൽ റേയിലെ തോൽവി അതിനുള്ള ആക്കം കൂട്ടിയിരിക്കുകയാണ്.ഇപ്പോഴിതാ തന്റെ ഭാവിയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സിദാൻ. അടുത്ത ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം എന്നാണ് സിദാൻ ഇതിനോട് പ്രതികരിച്ചത്.

” ഞങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. പക്ഷെ ഞാൻ ശാന്തനാണ്. കളത്തിൽ ഇറങ്ങിയപ്പോൾ തന്നെ വിജയം ലക്ഷ്യം വെച്ചാണ് താരങ്ങൾ ഇറങ്ങിയത്. പക്ഷെ അതിന് സാധിച്ചില്ല. ഇപ്പോഴും താരങ്ങൾ എന്നെ വിശ്വസിക്കുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ ശ്രമിച്ചു. ഈ സീസണിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഈ അടുത്ത കാലത്ത് കുറവാണ്. ഇനി വരുന്ന ദിവസങ്ങൾക്കുള്ളിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. കോച്ച് എന്ന നിലയിൽ ഇതെല്ലാം എന്റെ ഉത്തരവാദിത്യമാണ്. സത്യം എന്തെന്നാൽ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട് എന്നതാണ്. പക്ഷെ ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്. ഞങ്ങൾ ഇനിയും കൂടുതലായിട്ട് ചെയ്യേണ്ടതുണ്ട് ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *