തുർക്കിഷ് മെസ്സിയുടെ കാര്യത്തിൽ ട്വിസ്റ്റ്, ബാഴ്സയെ കടത്തിവെട്ടി റയൽ മാഡ്രിഡ്!

കേവലം 18 വയസ്സ് മാത്രമുള്ള ആർദ ഗുലർ എന്ന യുവ സൂപ്പർതാരമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാൻസ്ഫർ ലോകത്ത് ചർച്ച ചെയ്യപ്പെടുന്നത്. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. സ്പാനിഷ് ചിരവൈരികളായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിലായിരുന്നു പ്രധാനമായും പോരാടിയിരുന്നത്.ഗുലർ ബാഴ്സയിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യങ്ങളായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിരുന്നത്.

എന്നാൽ ഇവിടെ ഒരു ട്വിസ്റ്റ് സംഭവിച്ച കഴിഞ്ഞതായി ഫാബ്രിസിയോ റോമാനോ ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് അവസാന സമയങ്ങളിൽ റയൽ മാഡ്രിഡ് നീക്കങ്ങൾ അതിവേഗത്തിലാക്കുകയായിരുന്നു. അതായത് താരത്തിന്റെ റിലീസ് ക്ലോസിനെക്കാൾ വലിയൊരു തുക താരത്തിന്റെ ക്ലബ്ബായ ഫെനർബാഷെക്ക് റയൽ വാഗ്ദാനം ചെയ്യുകയായിരുന്നു. 20 മില്യൺ യൂറോയാണ് റയൽ ഓഫർ ചെയ്തിട്ടുള്ളത്.

ഇതിന് പുറമെ മറ്റു പല ക്ലോസുകളും ആഡ് ഓൺസും കമ്മീഷനുകളും റയൽ ഈ തുർക്കിഷ് ക്ലബ്ബിന് വാഗ്ദാനം ചെയ്തു. ഇതോടെ ഫെനർബാഷെ സമ്മതം മൂളിയിട്ടുണ്ട്. മാത്രമല്ല ഗുലറിന്റെ ക്യാമ്പും റയൽ മാഡ്രിഡിനോട് ഓക്കേ പറഞ്ഞിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ തന്നെ എല്ലാം പൂർത്തിയാക്കിക്കൊണ്ട് ഒഫീഷ്യൽ പ്രഖ്യാപനം നടത്താം എന്നാണ് റയൽ പ്രതീക്ഷിക്കുന്നത്.

18 കാരനായ താരം കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തിയിട്ടുള്ളത്. മധ്യനിരയിലും മുന്നേറ്റ നിരയിലും എല്ലാ പൊസിഷനിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്നു എന്നുള്ളതിനാൽ തുർക്കിഷ് മെസ്സി എന്നുള്ള ഒരു വിശേഷണം ഈ 18 കാരന് ലഭിച്ചിരുന്നു. ഏതായാലും ബാഴ്സ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച ഒരു താരത്തെയാണ് ഇപ്പോൾ റയൽ മാഡ്രിഡ് റാഞ്ചുന്നത്. ഇനി ട്വിസ്റ്റുകൾ ഒന്നും സംഭവിക്കില്ല എന്നാണ് റയലിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!