തീർന്നെന്ന് കരുതിയിടത്ത് നിന്ന് തിരിച്ചുവരും,ഒരിക്കലും റയലിനെ വിലകുറച്ചു കാണരുത് :ലെവന്റോസ്ക്കി
ഈ സീസണിൽ മികച്ച പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നടത്തിക്കൊണ്ടിരിക്കുന്നത്.സ്പാനിഷ് സൂപ്പർ കപ്പ് അവർ നേടി,ലാലിഗ കിരീടവും അവർ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേണിനെയാണ് അവർ നേരിടുന്നത്. മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി കൊണ്ടാണ് റയൽ സെമിയിൽ പ്രവേശിച്ചത്.
നിരവധി പ്രതിസന്ധികൾ ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് റയൽ മുന്നേറുന്നത്. ബാഴ്സയുടെ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കി റയലിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.റയൽ മാഡ്രിഡിനെ ഒരിക്കലും വിലകുറച്ചു കാണരുത് എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ലെവന്റോസ്ക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Lewandowski: “You can never underestimate Real Madrid. They win games where you can’t believe it, where there is no explanation. They are never dead. They never give up. They act as a team on the entire pitch. Sometimes you think you’re close to winning, but in the end you… pic.twitter.com/pDloh17q6K
— Madrid Xtra (@MadridXtra) April 29, 2024
” നിങ്ങൾക്ക് ഒരിക്കലും റയൽ മാഡ്രിഡിനെ വില കുറച്ച് കാണാൻ കഴിയില്ല.നിങ്ങൾക്ക് വിശ്വസിക്കാൻ പോലും സാധിക്കാത്ത രൂപത്തിൽ അവർ വിജയങ്ങൾ നേടും. അതിനൊരു വിശദീകരണം നൽകാൻ പോലും നമുക്ക് കഴിയില്ല.ഒരിക്കലും റയൽ മാഡ്രിഡ് തീരില്ല,ഒരിക്കലും വിട്ടുകൊടുക്കാൻ മനസ്സില്ലാത്തവരാണ് അവർ. ഒരു ടീം എന്ന നിലയിൽ എല്ലാവരും ഒരുമിച്ച് നിൽക്കും.ചില സമയങ്ങളിൽ നമ്മൾ കരുതും,നമ്മൾ വിജയിക്കാൻ പോവുകയാണെന്ന്. അവസാനത്തിൽ അത് സംഭവിക്കില്ല. അതാണ് റയൽ “റോബർട്ട് ലെവന്റോസ്ക്കി പറഞ്ഞു.
റയൽ മാഡ്രിഡിന്റെ പോരാട്ട വീര്യവും ചാമ്പ്യൻ മെന്റാലിറ്റിയും ഒരുപാട് തവണ പ്രശംസകള്‍ക്ക് പാത്രമായ ഒരു കാര്യമാണ്. അതേ വഴിയിലൂടെയാണ് ഇപ്പോൾ സാബി അലോൺസോയുടെ ബയേർ ലെവർകൂസനും സഞ്ചരിക്കുന്നത്. അവസാന നിമിഷം ഗോളുകൾ നേടി സമനിലകൾ നേടുന്നതും വിജയങ്ങൾ നേടുന്നതും ബയേർ ലെവർകൂസൻ ഇപ്പോൾ പതിവാക്കിയിരിക്കുകയാണ്.കാർലോ ആഞ്ചലോട്ടിക്ക് ശേഷം സാബി അലോൺസോയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് റയൽ മാഡ്രിഡ് ആരാധകർ ആവശ്യപ്പെടുന്നത്.