താൻ സൂപ്പർ ലീഗിനെ പിന്തുണക്കാനുള്ള കാരണം സിറ്റിയും പിഎസ്ജിയും : വിശദീകരിച്ച് ലാപോർട്ട!
യൂറോപ്പ്യൻ സൂപ്പർ ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളും ആ ആശയത്തിൽ നിന്നും പിന്മാറിയിട്ട് ഏറെ നാളുകളായി. ഇനി കേവലം മൂന്ന് ക്ലബ്ബുകൾ മാത്രമാണ് അവശേഷിക്കുന്നത്.യുവന്റസ്,ബാഴ്സ,റയൽ മാഡ്രിഡ് എന്നിവർ ഇപ്പോഴും ഈ ആശയത്തിൽ നിന്നും പിന്മാറിയിട്ടില്ല.
ഏതായാലും എന്തുകൊണ്ടാണ് താൻ യൂറോപ്പ്യൻ സൂപ്പർ ലീഗ് എന്ന ആശയത്തെ പിന്തുണക്കുന്നത് എന്നുള്ളത് ബാഴ്സയുടെ പ്രസിഡന്റായ ലാപോർട്ട വ്യക്തമാക്കിയിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് സമ്പന്നരായ ഉടമസ്ഥരുള്ള ക്ലബ്ബുകളായ പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ പോലെയുള്ള ക്ലബ്ബുകൾ കാരണമാണ് താൻ സൂപ്പർ ലീഗിനെ പിന്തുണക്കുന്നത് എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ടോക്ക് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Joan Laporta claims European Super League is needed to tackle ‘financial doping’ from some clubshttps://t.co/drS0YuIAzU
— talkSPORT (@talkSPORT) October 10, 2022
” സൂപ്പർ ലീഗ് ക്ലബ്ബുകളാണ് സമ്പന്നരായ ക്ലബ്ബുകൾ എന്ന് സ്റ്റേറ്റ് ക്ലബ്ബുകൾ പറയുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്.യുവേഫ ഇത്തരം സ്റ്റേറ്റ് ക്ലബ്ബുകൾക്ക് വലിയ പവർ ആണ് നൽകുന്നത്.അതുകൊണ്ടാണ് ഞങ്ങൾ സൂപ്പർ ലീഗിനെ പിന്തുണക്കുന്നത്. ഓരോ ക്ലബ്ബുകളും അതിന്റെ വിഭവങ്ങളെ ഉപയോഗിച്ച്, സ്റ്റേറ്റ് ക്ലബ്ബുകൾ ഇല്ലാതെ തുല്യതയുള്ള ഒരു കോമ്പറ്റീഷനാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്.ഇതൊരു ഓപ്പൺ ലീഗ് ആയിരിക്കും. ക്ലബ്ബുകൾക്ക് അവരുടെ ഡെസ്റ്റിനി തന്നെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അതേസമയം സ്റ്റേറ്റ് ക്ലബ്ബുകളെ നാം ബഹുമാനിക്കുകയും ചെയ്യും ” ഇതാണ് ബാഴ്സ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റി,പിഎസ്ജി, ന്യൂകാസിൽ യുണൈറ്റഡ് എന്നിവരെയാണ് ഇദ്ദേഹം സ്റ്റേറ്റ് ക്ലബ്ബുകൾ എന്ന് ഉദ്ദേശിച്ചിരിക്കുന്നത്. പക്ഷേ മൂന്ന് ക്ലബ്ബുകളെ മാത്രം വെച്ച് സൂപ്പർ ലീഗ് നടത്തുക എന്നുള്ളത് അസാധ്യമായ കാര്യം തന്നെയാണ്.