താൻ വിജയിച്ചാൽ മെസ്സി കരാർ പുതുക്കും, ഉറപ്പ് നൽകി ബാഴ്‌സ പ്രസിഡന്റ് സ്ഥാനാർത്ഥി !
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി എവിടെയാവുമെന്ന് ഇപ്പോഴും ഫുട്ബോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയമാണ്. താരത്തിന്റെ കരാർ ഈ സീസണോട് കൂടി അവസാനിക്കും. മാത്രമല്ല ഇതുവരെ കരാർ പുതുക്കുന്ന കാര്യത്തിൽ യാതൊരു പുരോഗതിയും ബാഴ്സ കൈവരിച്ചിട്ടില്ല. അതിനിടെ മെസ്സിയെ പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ട് നിരവധി വാർത്തകൾ പുറത്ത് വരികയും ചെയ്തിരുന്നു. മാത്രമല്ല നിലവിൽ ബാഴ്സക്ക് ഒരു ബോർഡ് ഇല്ലാത്തതും ഈയൊരു മന്ദഗതിക്ക് പ്രധാനകാരണമാണ്. മെസ്സിക്ക് ബാഴ്സ വിടാൻ താല്പര്യമുണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്. എന്നാൽ താൻ വിജയിച്ചാൽ മെസ്സി കരാർ പുതുക്കുമെന്ന് ബാഴ്സ ആരാധകർക്ക് വാഗ്ദാനം ചെയ്തിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ് സ്ഥാനാർത്ഥിയായ വിക്ടർ ഫോണ്ട്. എൽ ഇനിയേസ്റ്റാസോ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പ് നൽകിയത്. ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന പ്രത്യേക പരിഗണന മെസ്സിക്ക് ബാഴ്സയിൽ ലഭ്യമാവുമെന്നും ഇദ്ദേഹം അറിയിച്ചു.
Font: If I win the elections, Messi will renew at Barcelona https://t.co/wFkCqNkrQo
— SPORT English (@Sport_EN) December 7, 2020
” ഞങ്ങൾ തോൽക്കുകയാണെങ്കിൽ മെസ്സിയുടെ കാര്യത്തിൽ ബാഴ്സക്ക് വലിയ വില നൽകേണ്ടി വരും. മറിച്ച് ഞങ്ങൾ വിജയിച്ച് ഞാൻ പ്രസിഡന്റ് ആയാൽ, സീസണിന്റെ അവസാനം മെസ്സി കരാർ പുതുക്കും. മെസ്സിയുടെ ഭാവിയെ കുറിച്ച് ആരാധകർക്ക് സംശയമുണ്ട് എന്നുള്ളത് എനിക്ക് ആശങ്കയുണർത്തുന്ന കാര്യമാണ്. പക്ഷെ ഞങ്ങൾ അദ്ദേഹം നൽകിയതിനെയെല്ലാം ഓർക്കും. നിലവിൽ ടീം മോശമാണ്, ഒരു വിന്നിംഗ് പ്രൊജക്റ്റുമില്ല. പക്ഷെ ഇപ്പോഴും മെസ്സി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. പക്ഷെ മെസ്സിക്ക് എങ്ങനെയാണ് താൻ ഏറ്റവും ഇഷ്ടപ്പെടുന്ന ക്ലബ്ബിനെ വേണ്ടാതെയായത്. പലർക്കും താരത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അത് അദ്ദേഹം അർഹിക്കുന്നില്ല ” ഫോണ്ട് അഭിമുഖത്തിൽ പറഞ്ഞു.
Víctor Font (Presidential candidate): "If I'm the President at the end of the season, Messi will renew his contract." [yt: el iniestazo] pic.twitter.com/virIkowDnv
— barcacentre (@barcacentre) December 7, 2020