താൻ ബാഴ്‌സ വിട്ട രീതി വളരെയധികം വേദനിപ്പിച്ചു, സങ്കടം തീരാതെ സുവാരസ് പറയുന്നു !

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ താരം ലൂയിസ് സുവാരസ് ക്ലബ് വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. കൂമാന്റെ വരവോടു കൂടി സുവാരസിന് ബാഴ്സയിൽ സ്ഥാനം നഷ്ടമാവുകയായിരുന്നു. എന്നാൽ തനിക്ക് ബാഴ്സയോട് ദേഷ്യമോ അതല്ലെങ്കിൽ വൈരാഗ്യമോ ഒന്നുംതന്നെയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുവാരസ്. ബാഴ്സ വിട്ട തന്നെ സങ്കടപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തുവെങ്കിലും ബാഴ്സക്ക്‌ വേണ്ടി നേടിയതെല്ലാം ഓർത്ത് താൻ അഭിമാനം കൊള്ളുന്നു എന്നാണ് സുവാരസ് പറഞ്ഞത്. കഴിഞ്ഞ ദിവസം മാർക്കയോട് സംസാരിക്കുകയായിരുന്നു താരം. നിലവിൽ ഉറുഗ്വയോടൊപ്പമാണ് സുവാരസ് ഉള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ നേടിയ സുവാരസ് ലാറ്റിനമേരിക്കൻ മേഖല വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ ടോപ് സ്‌കോററാണ്.

” ഞാൻ അത്ലെറ്റിക്കോ മാഡ്രിഡിൽ സന്തോഷവാനാണ്. ബഹുമാനമില്ലാത്ത രീതിയിൽ അവർ എന്നോട് പെരുമാറി എന്നൊന്നും എനിക്ക് തോന്നുന്നില്ല. പക്ഷെ ഞാൻ ക്ലബ് വിട്ട രീതിയിൽ ഞാൻ ദുഖിതനും വേദന അനുഭവപ്പെട്ടവനുമായിരുന്നു. ഞാൻ അത് മുമ്പേ പറഞ്ഞതാണ്. ഞാൻ ബാഴ്‌സയിൽ ചെയ്ത കാര്യങ്ങളെ ഓർത്ത് എനിക്ക് അഭിമാനമേയൊള്ളൂ. എന്നെ ആവിശ്യമില്ലാത്ത സ്ഥലത്ത്‌ നിന്നും ഞാൻ എവിടെയാണോ എത്തിച്ചേരേണ്ടത് അവിടെ ഞാൻ എത്തിച്ചേർന്നു. ഞാൻ ഇവിടെ സന്തോഷം കണ്ടെത്തി. ഇവിടെ നന്നായി ആസ്വദിക്കുന്നുമുണ്ട് ” സുവാരസ് പറഞ്ഞു. ഈ സീസണിൽ ലീഗിൽ അത്ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി അഞ്ച് ഗോളുകൾ താരം നേടിക്കഴിഞ്ഞിട്ടുണ്ട്. അഞ്ച് തവണയാണ് താരം സ്റ്റാർട്ട്‌ ചെയ്യപ്പെട്ടത്. ഇനി ലാലിഗയിൽ സുവാരസിന് നേരിടാനുള്ളത് മുൻ ക്ലബായ ബാഴ്‌സയെയാണ്.

Leave a Reply

Your email address will not be published. Required fields are marked *