താൻ പ്രസിഡന്റ്‌ ആയിരുന്നുവെങ്കിൽ റയൽ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് പോലും നേടുമായിരുന്നില്ലെന്ന് ലപോർട്ട!

ഈ വരുന്ന ബാഴ്‌സ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന വ്യക്തിയാണ് ജോൺ ലപോർട്ട.2003 മുതൽ 2010 വരെ ബാഴ്സയുടെ പ്രസിഡണ്ട് ആയി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇക്കാലയളവിൽ ഒട്ടേറെ നേട്ടങ്ങൾ ബാഴ്സക്ക് നേടി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മാത്രമല്ല പെപ് ഗ്വാർഡിയോളയെ പരിശീലകനായി നിയമിച്ചതും ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ കാലയളവിൽ ചിരവൈരികളായ റയൽമാഡ്രിഡിന് ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടാൻ സാധിച്ചിരുന്നില്ല.

എന്നാൽ 2014 മുതൽ 2018 വരെയുള്ള നാലു ചാമ്പ്യൻസ് ലീഗ് ആണ് റയൽ മാഡ്രിഡ്‌ നേടിയത്. ഇതിനോട് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണിപ്പോൾ ലപോർട്ട. താനാണ് ബാഴ്‌സ പ്രസിഡന്റെങ്കിൽ റയൽ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടുമായിരുന്നില്ല എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

” ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ബാഴ്സ യോടൊപ്പമുള്ള സമയത്ത് തന്നെ റയൽ മാഡ്രിഡ് നാലു ചാമ്പ്യൻസ് ലീഗ് കിരീടം നേടി എന്നുള്ളത് നാണക്കേടായ കാര്യമാണ്. ഞാനാണ് ആ സമയത്ത് ബാഴ്‌സ പ്രസിഡന്റ്‌ എങ്കിൽ റയൽ മാഡ്രിഡ് ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടുമായിരുന്നില്ല. എനിക്ക് എന്റെയും ബാഴ്‌സയുടെയും പഴയ നാളുകളെ തിരിച്ചുപിടിക്കണം ” കഴിഞ്ഞദിവസം നൽകിയ ഒരു അഭിമുഖത്തിൽ ലപോർട്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *