താരങ്ങളെ വാരിക്കൂട്ടൽ തുടരുന്നു,ലെവന്റോസ്ക്കിയും ബാഴ്സയിൽ!

ഒടുവിൽ ആ കാത്തിരിപ്പുകൾക്കും വിരാമമായിരിക്കുന്നു.സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയെ അടുത്ത സീസണിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ ജേഴ്സിയിൽ കാണാം. താരത്തിന്റെ കാര്യത്തിൽ ഇരുടീമുകളും തമ്മിൽ ഇപ്പോൾ കരാറിൽ എത്തിയിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നേരത്തെ തന്നെ എഫ്സി ബാഴ്സലോണ ആരംഭിച്ചിരുന്നു. എന്നാൽ ബയേൺ മ്യൂണിക്ക് വഴങ്ങുന്ന ലക്ഷണമുണ്ടായിരുന്നില്ല.ഒടുവിൽ 50 മില്യൺ യൂറോയുടെ ഒരു ഓഫർ ബാഴ്സ ബയേണിന് നൽകിയിരുന്നു. ഈ ഓഫർ ബയേൺ സ്വീകരിക്കുകയായിരുന്നു.

ഒരു വർഷം കൂടി ക്ലബ്ബുമായി കരാർ അവശേഷിക്കെയാണ് ലെവന്റോസ്ക്കി ബാഴ്സയിൽ എത്തുന്നത്. വമ്പൻമാരായ ചെൽസി,പിഎസ്ജി എന്നിവർക്കൊക്കെ താരത്തിൽ താല്പര്യമുണ്ടായിരുന്നു.എന്നാൽ ലെവന്റോസ്ക്കി ബാഴ്സയെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇതോടെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ താരങ്ങളെ വാരി കൂട്ടുന്നത് തുടരുകയാണ്.ഫ്രാങ്ക്‌ കെസ്സി,ആൻഡ്രിയാസ് ക്രിസ്റ്റൻസൺ,റാഫീഞ്ഞ എന്നിവർക്ക് പുറമേയാണ് ബാഴ്സ ഇപ്പോൾ ലെവന്റോസ്ക്കിയെ കൂടി സ്വന്തമാക്കുന്നത്.ഡെമ്പലെയുടെ കരാർ പുതുക്കാനും ബാഴ്സക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *