താരങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടു : തുറന്ന് സമ്മതിച്ച് സാവി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ബാഴ്സക്ക് തോൽവി വഴങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് റയോ വല്ലെക്കാനോയാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ ക്യാമ്പ് നോവിൽ ബാഴ്സ വഴങ്ങുന്ന തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്.
ഏതായാലും ഈ തോൽവിയുടെ ഉത്തരവാദിത്വം ബാഴ്സയുടെ പരിശീലകനായ സാവി ഏറ്റെടുത്തിട്ടുണ്ട്. താരങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നതിൽ താൻ പരാജയപ്പെട്ടു എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Xavi: "Today I made a mistake as a coach. I did not manage to motivate my players. I come out here and I recognize it. I can say what I have done wrong, not what others have done… it would be disrespectful." pic.twitter.com/Fi3GmepDMt
— Barça Universal (@BarcaUniversal) April 24, 2022
” അബദ്ധങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ല. ഞങ്ങൾ സ്വയം വിമർശിക്കേണ്ടതുണ്ട്. അതാണ് യാഥാർത്ഥ്യം. ഞങ്ങൾ മികച്ച രൂപത്തിലായിരുന്നു മുന്നോട്ടുപോയി കൊണ്ടിരുന്നത്.യൂറോപ്പ ലീഗിൽ മികച്ച മത്സരങ്ങൾ ഉണ്ടായിരുന്നു.പക്ഷെ ഇപ്പോൾ ബാഴ്സ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് പോരടിക്കുന്നത്. അത് ബാഴ്സയെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല. ഞങ്ങൾ പുരോഗതി പ്രാപിക്കേതുണ്ട്. ഒരു പരിശീലകൻ എന്ന നിലയിൽ താരങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്ന് ഞാൻ മനസ്സിലാക്കുന്നു ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.