താനാണ് തോൽവിക്കുത്തരവാദിയെന്ന് സിദാൻ

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ അപ്രതീക്ഷിതമായ തോൽവിയേറ്റുവാങ്ങാനായിരുന്നു വമ്പൻമാരായ റയൽ മാഡ്രിഡിന്റെ വിധി. കഴിഞ്ഞ മത്സരത്തിൽ ചിരവൈരികളായ ബാഴ്സയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തറപറ്റിച്ച തലയെടുപ്പിൽ എത്തിയ റയലിന് അക്ഷരാർത്ഥത്തിൽ ബെറ്റിസിന് മുൻപിൽ അടിതെറ്റുന്നതാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. മാത്രമല്ല ബാഴ്സയെ മറികടന്ന് ഒന്നാം സ്ഥാനം കൈക്കലാക്കാനുള്ള സുവർണാവസരം കൂടിയാണ് റയൽ തുലച്ചു കളഞ്ഞത്.

ഇപ്പോഴിതാ റയൽ മാഡ്രിഡിന്റെ തോൽവിക്കുള്ള ഉത്തരവാദി താൻ മാത്രമാണ് എന്ന് പ്രസ്താവിച്ചു കൊണ്ട് രംഗപ്രവേശനം ചെയ്തിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പരിശീലകനായ സിദാൻ. ഈ സീസണിലെ റയലിന്റെ ഏറ്റവും മോശം മത്സരമാണ് ഇന്നലത്തേതെന്നും ഇതിനുള്ള ഉത്തരവാദി താനാണ് എന്നാണ് സിദാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കളിയുടെ എല്ലാ മേഖലകളിലും ഞങ്ങൾക്ക് നിയന്ത്രണം നഷ്ടമായെന്നും തോൽവിക്ക് കൂടുതൽ ന്യായീകരണങ്ങൾ നടത്താൻ തനിക്കാവില്ലെന്നും സിദാൻ കൂട്ടിച്ചേർത്തു.

” ഞങ്ങൾക്ക് എല്ലാം നഷ്ടമായി. ഊർജവും നിയന്ത്രണവും ശക്തിയുമെല്ലാം ഞങ്ങളുടെ കയ്യിൽ നിന്ന് വഴുതിപ്പോയി. ഏറ്റവും മോശം ദിവസങ്ങളിലൊന്നായിരുന്നു ഇന്ന്. ഞാൻ മാത്രമാണ് ഈ തോൽവിക്കുത്തരവാദി. ഞങ്ങൾ ഒരുപാട് മിസ്റ്റേക്കുകൾ മത്സരത്തിൽ വരുത്തി. ഒരുപാട് തവണ അനാവശ്യമായി ബോൾ നഷ്ടപ്പെടുത്തി. ഞങ്ങൾ മത്സരം ആരംഭിച്ചത് തന്നെ മോശം തുടക്കത്തോടെയാണ്. നമ്മൾ മികച്ച ഫോമിൽ അല്ലാത്ത സമയത്ത് കാര്യങ്ങൾ ഒക്കെ തന്നെയും വളരെയധികം ബുദ്ദിമുട്ടാണ്. തോൽവിക്ക് കൂടുതൽ വിശദീകരണം നൽകാനൊന്നും ഞാൻ ഒരുക്കമല്ല. ഇതിന് പരിഹാരമുണ്ട്. ഇനി മുതൽ മികച്ച രീതിയിൽ മുന്നേറാനാണ് ഞങ്ങൾ ശ്രമിക്കുക ” സിദാൻ മാധ്യമങ്ങൾക് മുൻപാകെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *