തന്റെ ഭാവി റയലിന്റെ കൈകളിൽ, എന്നാൽ അവർ തീരുമാനമെടുക്കുന്നില്ലെന്ന് റയൽ മാഡ്രിഡ് താരം
നിലവിൽ ലോണടിസ്ഥാനത്തിൽ ആഴ്സണലിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് റയൽ മാഡ്രിഡിന്റെ ഡാനി സെബയോസ്. കഴിഞ്ഞ സീസണിൽ ആയിരുന്നു താരം റയലിൽ നിന്നും ഗണ്ണേഴ്സിൽ എത്തിയത്. ഈ വർഷം താരത്തിന്റെ ലോൺ കാലാവധി തീരുകയും ചെയ്യും. താരത്തെ നിലനിർത്താൻ താല്പര്യമുണ്ട് എന്ന് ആഴ്സണൽ അറിയിച്ചിട്ടും റയൽ മാഡ്രിഡ് ഇത് വരെ തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ല. ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണിപ്പോൾ സ്പാനിഷ് താരമായ ഡാനി സെബയോസ്. എന്റെ ഭാവി റയൽ മാഡ്രിഡിന്റെ കൈകളിലാണെന്നും എന്നാൽ അവരുടെ തീരുമാനത്തെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. താരത്തിന് ആഴ്സണലിൽ തന്നെ തുടരാനാണ് താല്പര്യം. എന്നാൽ റയൽ മാഡ്രിഡിന്റെ അലംഭാവമാണ് താരത്തെ അസ്വസ്ഥനാക്കുന്നത്. മൂന്ന് വർഷം കൂടി താരത്തിന് റയലിൽ കരാർ അവശേഷിക്കുന്നുണ്ട്.
Dani Ceballos voices Arsenal transfer hope as Mikel Arteta bids to seal Real Madrid deal https://t.co/bQa36QWlHw pic.twitter.com/JcfILjJKZV
— Mirror Football (@MirrorFootball) July 21, 2020
” സത്യം എന്തെന്നാൽ ഞാൻ ആഴ്സണലിൽ സന്തോഷവാനാണ്. ഈ ക്ലബ് ഒരു വർഷം മികച്ച ഒരു എക്സ്പീരിയൻസ് ആണ് എനിക്ക് തന്നത്. ഞാൻ ഒരിക്കലും ഇനി മറ്റൊരു ക്ലബോ മറ്റൊരു ലീഗോ തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് തോന്നുന്നത് ഇവിടെ തന്നെ തുടരാനാണ്. പക്ഷെ എന്റെ ഭാവി റയൽ മാഡ്രിഡിന്റെ കൈകളിലാണ്. അവരുടെ തീരുമാനം എന്തെന്ന് എനിക്കറിയില്ല. ഈ സീസണിന് ശേഷവും ഞാൻ ശാന്തനായിരിക്കണം. അവർ തീരുമാനം കൈക്കൊള്ളുകയാണെങ്കിൽ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരാൻ ഞാൻ തയ്യാറാണ്. എന്തെന്നാൽ എനിക്ക് മൂന്നു വർഷം ഇനിയും കരാർ ബാക്കിയുണ്ട്. അടുത്ത വർഷത്തേക്ക് എന്ത് സംഭവിക്കുമെന്ന് ഞാൻ കാത്തിരിക്കുകയാണ് ” ഡാനി സെബയ്യോസ് പറഞ്ഞു.
🗣 Dani Ceballos: "My future depends on Real Madrid and I still don't know what their decision is. They have to make a decision because I still have three years left on my contract. I will then have to sit down with my family and we will see what's best for me next season." pic.twitter.com/IMGz2h2E3T
— RMOnly (@ReaIMadridOnly) July 20, 2020