തന്റെ പുതിയ ക്ലബ് ഏതെന്ന് പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്!
കഴിഞ്ഞ സീസണോടുകൂടി ഉറുഗ്വൻ സൂപ്പർതാരമായ ലൂയിസ് സുവാരസിന്റെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചിരുന്നു. തുടർന്ന് താരം ഫ്രീ ഏജന്റായിരുന്നു. പുതിയ ക്ലബ്ബിനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ താൻ ചേക്കേറുന്ന ക്ലബ്ബ് ഏതാണ് എന്നുള്ളത് സുവാരസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.തന്റെ മുൻ ക്ലബ്ബായിരുന്ന നാസിയോണലിലേക്കാണ് താൻ തിരിച്ചെത്തുന്നത് എന്നാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.ഉറുഗ്വൻ ക്ലബ്ബായ നാസിയോണലിൽ നിന്നായിരുന്നു സുവാരസ് സീനിയർ കരിയർ ആരംഭിച്ചത്. അവിടേക്ക് തന്നെയാണ് താരം മടങ്ങി പോകുന്നത്.
Luís Suárez announces: “I’ve now reached a pre-agreement in order to join Nacional, it was impossible for me to say to this opportunity”. 🚨🇺🇾 #Nacional
— Fabrizio Romano (@FabrizioRomano) July 26, 2022
“I hope final details will be resolved soon in order to complete the deal officially”.pic.twitter.com/pqJaIabHzg
ഇതേ കുറിച്ച് സുവാരസ് ട്വിറ്ററിലൂടെ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. ” ഒരിക്കൽ കൂടി നാസിയോണലിന് വേണ്ടി കളിക്കാൻ വന്ന ചേർന്ന അവസരം നിരസിക്കൽ അസാധ്യമായ കാര്യമാണ്.ഞങ്ങൾ തമ്മിൽ പ്രീ എഗ്രിമെന്റിൽ എത്തിയിട്ടുണ്ട്.ഉടൻതന്നെ ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു കരാറിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റെ പുതിയ ഘട്ടം ആസ്വദിക്കാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു ” ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.
2005-ലായിരുന്നു താരം നാസിയോണലിന് വേണ്ടി സീനിയർ അരങ്ങേറ്റം കുറിച്ചത്.പിന്നീട് അയാക്സ്,ലിവർപൂൾ,ബാഴ്സ,അത്ലറ്റിക്കോ മാഡ്രിഡ് എന്നീ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.