തന്റെ ഏറ്റവും മികച്ച ഇലവനെ പുറത്ത് വിട്ട് ഹോസെ മൊറിഞ്ഞോ!
ഫുട്ബോൾ ലോകത്തെ വമ്പൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച് ഒരുപിടി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ള പരിശീലകനാണ് ഹോസെ മൊറിഞ്ഞോ. നിരവധി സൂപ്പർതാരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.ബെൻഫിക്ക,പോർട്ടോ, ചെൽസി,ഇന്റർ മിലാൻ, റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നീ ക്ലബ്ബുകളെയൊക്കെ മൊറിഞ്ഞോ പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിൽ റോമയുടെ പരിശീലകനാണ് ഇദ്ദേഹം.
ഏതായാലും കഴിഞ്ഞ ദിവസം താൻ പരിശീലിപ്പിച്ച ഏറ്റവും മികച്ച താരങ്ങളുടെ ഒരു ഇലവൻ മൊറിഞ്ഞോ പുറത്തു വിട്ടിട്ടുണ്ട്.ഡെയിലി മിററാണ് ഇത് പബ്ലിഷ് ചെയ്തിട്ടുള്ളത്. നമുക്ക് അതൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) May 21, 2022
4-3-3 എന്ന ഫോർമേഷനാണ് ഇദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.ഗോൾകീപ്പറായി കൊണ്ട് പീറ്റർ ചെക്കിനെയാണ് ഇദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധനിരയിൽ ഹവിയർ സനേട്ടി,ജോൺ ടെറി,റിക്കാർഡോ കാർവാൽഹോ,ആശ്ലി കോൾ എന്നിവർ ഇടം നേടിയിട്ടുണ്ട്. മധ്യനിരയിൽ ക്ലോഡ് മക്കലേല, ഫ്രാങ്ക് ലംപാർഡ്,മെസുട് ഓസിൽ എന്നിവർ ഇടം നേടിയപ്പോൾ മുന്നേറ്റ നിരയിൽ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഈഡൻ ഹസാർഡ്, ദിദിയർ ദ്രോഗ്ബ എന്നിവരാണ് സ്ഥാനം നേടിയിട്ടുള്ളത്. ചെൽസി താരങ്ങളുടെ ആധിപത്യമാണ് നമുക്ക് ഈ ഇലവനിൽ കാണാൻ സാധിക്കുക.
അതേസമയം ചില സൂപ്പർതാരങ്ങൾക്ക് ഇതിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.ബെൻസിമ,കസിയ്യസ്,മാഴ്സെലോ,സ്ലാട്ടൻ ഇബ്രാഹിമോവിച്ച്,സാമുവൽ ഏറ്റു,വെസ്ലി സ്നൈഡർ,റൊമേലു ലുക്കാക്കു എന്നിവർ അതിൽ പെട്ടവരാണ്.