തകർപ്പൻ വിജയം നേടിയിട്ടും ഹാപ്പിയല്ലാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് സാവി!

ഇന്നലെ ലാലിഗയിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സ റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോളുകൾ ഫാറ്റി,ഡെമ്പലെ എന്നിവരാണ് കരസ്ഥമാക്കിയിട്ടുള്ളത്.

എന്നാൽ ഈയൊരു മികച്ച വിജയം നേടിയിട്ടും ബാഴ്സയുടെ പരിശീലകനായ സാവി ഹാപ്പിയല്ല. എന്തെന്നാൽ സൂപ്പർതാരം ജൂലെസ് കൂണ്ടെക്ക് കളിക്കാൻ സാധിക്കാത്തതാണ് അസംതൃപ്തനാക്കുന്നത്. പുതുതായി ടീമിലേക്ക് എത്തിച്ച ജൂലെസ് കൂണ്ടെയെ ഇതുവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.ഇതേ കുറിച്ച് മത്സരശേഷം സാവി പറഞ്ഞത് ഇങ്ങനെയാണ്.

“ജൂലെസ് കൂണ്ടെയുടെ കാര്യത്തിൽ ഞങ്ങൾ ഒരു സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ എല്ലാവരും നല്ല ഒരു ഭാവിക്ക് വേണ്ടി പരിശ്രമിക്കുന്നുണ്ട്. ക്ലബ്ബിന്റെ പരിശ്രമത്തിന്റെ കാര്യത്തിൽ എനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷേ എന്നെ അസ്വസ്ഥപ്പെടുത്തുന്നത് ജൂലെസ് കൂണ്ടെക്ക് കളിക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ്. എന്നിരുന്നാലും അദ്ദേഹം നല്ല രൂപത്തിൽ പരിശീലനം നടത്തുന്നുണ്ട്. രജിസ്റ്റർ ചെയ്യാൻ സാധിച്ചാൽ ഉടൻ കളിക്കാൻ അദ്ദേഹം തയ്യാറായിക്കഴിഞ്ഞു ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

സെവിയ്യയിൽ നിന്നും 50 മില്യൺ യൂറോക്കാണ് താരത്തെ ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ സ്വന്തമാക്കിയത്.കൂണ്ടെയെ രജിസ്റ്റർ ചെയ്യാൻ വേണ്ടി ഡീപെ ഉൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കാൻ ബാഴ്സ ശ്രമങ്ങൾ നടത്തുന്നുണ്ട്. അതേസമയം ബാക്കിയുള്ള എല്ലാ താരങ്ങളെയും നേരത്തെ തന്നെ ബാഴ്സ രജിസ്റ്റർ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *