തകർന്നടിഞ്ഞ ബാഴ്സയെ കൈപ്പിടിച്ചുയർത്തിയവൻ, കയ്യടികൾ നൽകേണ്ടത് കൂമാനെന്ന ചാണക്യന്!

ഈ സീസണിൽ ബാഴ്സയുടെ പരിശീലകനായി ചുമതലയേൽക്കുമ്പോൾ കൂമാന് തലയിൽ അണിയേണ്ടി വന്നിരുന്നത് ഒരു മുൾകിരീടമായിരുന്നു. എന്തെന്നാൽ പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയ ബാഴ്‌സയെയായിരുന്നു കൂമാന് ലഭിച്ചിരുന്നത്. ചാമ്പ്യൻസ് ലീഗിൽ ബയേണിനോട്‌ നാണംകെട്ട തോൽവി വഴങ്ങിയ ബാഴ്‌സ, തുടർന്ന് പരിശീലകനെ പുറത്താക്കേണ്ടി വന്ന ബാഴ്‌സ, സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തിയ സമയം, നിർണായകതാരമായ ലൂയിസ് സുവാരസ് ക്ലബ് വിടുന്നു, ഒരൊറ്റ കിരീടം പോലും ലഭിക്കാതെ അവസാനിപ്പിച്ച സീസൺ, ഇങ്ങനെ പ്രതിസന്ധികളുടെ കൂമ്പാരമായിരുന്നു ബാഴ്സയിൽ.

ഇവിടേക്കാണ് കൂമാൻ കടന്നു വരുന്നത്. ലീഗിൽ തുടക്കത്തിൽ ബാഴ്സക്ക് കാലിടറുന്നു. അവസാനസ്ഥാനങ്ങളിലേക്ക് ബാഴ്സ പിന്തള്ളപ്പെടുന്നു. പക്ഷെ പതിയെ ബാഴ്സ ഉയർത്തെഴുന്നേറ്റു.2021-ൽ പരാജയമറിയാതെ ബാഴ്സ കുതിച്ചുവെങ്കിലും റയൽ അതിന് തടയിട്ടു. എങ്കിലും രണ്ട് വർഷത്തെ കിരീടവരൾച്ചക്ക് അറുതി വരുത്താൻ കൂമാന് കഴിഞ്ഞു. കോപ്പ ഡെൽ റേയിൽ അത്ലറ്റിക്ക് ക്ലബ്ബിനെ തകർത്തെറിഞ്ഞു കൊണ്ട് കിരീടം ചൂടുന്നു. ലാലിഗയിൽ കിരീടപ്പോരാട്ടത്തിൽ ബാഴ്സ ഇപ്പോഴും സജീവമാണ്. ഇനിയുള്ള മത്സരങ്ങൾ വിജയിക്കാൻ സാധിച്ചാൽ ബാഴ്സക്ക് കിരീടം സ്വപ്നം കാണാൻ സാധിക്കും. ഏതായാലും കോപ്പ ഡെൽ റേ ഈയൊരു സന്ദർഭത്തിൽ ബാഴ്സയെ സംബന്ധിച്ചെടുത്തോളം അമൂല്യ നിധിയാണ്. അതിന് കയ്യടികൾ നൽകേണ്ടത് കൂമാൻ എന്ന ചാണക്യന് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *