ഡ്രസ്സിംഗ് റൂമിനെ ദോഷകരമായി ബാധിക്കും: നെയ്മറെ ബാഴ്സ റിജക്ട് ചെയ്തത് രണ്ടു കാരണങ്ങൾ കൊണ്ട്.

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറും പിഎസ്ജി ആരാധകരും തമ്മിലുള്ള ബന്ധം പാടെ തകർന്നിരുന്നു. നെയ്മറോട് പരസ്യമായി കൊണ്ട് ക്ലബ്ബ് വിട്ട് പുറത്തു പോകാൻ പിഎസ്ജി ആരാധകർ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പോലും പിഎസ്ജി ആരാധകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇതേ തുടർന്ന് നെയ്മർ പിഎസ്ജി വിടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.

തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തിരികെ പോകാൻ നെയ്മർക്ക് അതിയായ ആഗ്രഹമുണ്ട്.അതിനുവേണ്ടി നെയ്മർ പരിശ്രമിക്കുകയും ചെയ്തിരുന്നു. അതായത് നെയ്മർ സ്വയം ബാഴ്സക്ക് ഓഫർ ചെയ്യുകയായിരുന്നു. പക്ഷേ ഇത് ബാഴ്സ തന്നെ നിരസിച്ചു. തിരികെ കൊണ്ടുവരാൻ താല്പര്യമില്ല എന്നുള്ള കാര്യം ബാഴ്സ നെയ്മറുടെ ക്യാമ്പിനെ അറിയിക്കുകയായിരുന്നു.

ഇതിന്റെ കാരണങ്ങൾ ഇപ്പോൾ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്.ഒന്ന് ബാഴ്സലോണയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്.ട്രാൻസ്ഫർ ഫീ ആയാലും നെയ്മറുടെ സാലറി ആയാലും ബാഴ്സക്ക് ഇപ്പോൾ താങ്ങാവുന്നതിലുമപ്പുറമാണ്. മറ്റൊരു കാരണം നെയ്മറുടെ സ്റ്റാർഡവും അദ്ദേഹത്തിന്റെ സ്വാധീനവുമാണ്. അതായത് നെയ്മർ എന്ന വ്യക്തി ഡ്രസ്സിംഗ് റൂമിനെ ദോഷകരമായ രൂപത്തിൽ സ്വാധീനിക്കുമോ എന്ന് ബാഴ്സ ഭയപ്പെടുന്നുണ്ട്. കാരണം ഈയിടെ പലവിധ വിവാദങ്ങളിലും നെയ്മർ ജൂനിയർ അകപ്പെട്ടിരുന്നു.

ഈ കാരണം കൊണ്ട് കൂടിയാണ് നെയ്മറെ ബാഴ്സ റിജക്ട് ചെയ്തിട്ടുള്ളത്. ഏതായാലും നെയ്മർ ജൂനിയർ പിഎസ്ജിയിൽ തന്നെയാണ് തുടരുക. ഒരു വലിയ ഇടവേളക്കുശേഷം നെയ്മർ ഇപ്പോൾ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. പരിക്ക് മൂലം ഏകദേശം നാല് മാസത്തോളമാണ് നെയ്മർ ജൂനിയർക്ക് പുറത്തിരിക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *