ഡേവിസിനെയും യോറോയേയും റയൽ ഉപേക്ഷിച്ചു, ഇനി പുതിയ പദ്ധതികൾ!
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ താരങ്ങളെ എത്തിച്ചു കൊണ്ട് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ് ഉള്ളത്.കിലിയൻ എംബപ്പേ അടുത്ത സീസണിൽ റയലിനൊപ്പം ഉണ്ടാകും. കൂടാതെ എൻഡ്രിക്കും റയലിനോടൊപ്പം ജോയിൻ ചെയ്യും. ഇതിന് പുറമേ അൽഫോൺസോ ഡേവിസ്,ലെനി യോറോ എന്നിവരെ കൂടി സ്വന്തമാക്കാനായിരുന്നു റയൽ മാഡ്രിഡിന്റെ പദ്ധതികൾ.
എന്നാൽ ഈ പ്ലാനുകളിൽ അവർക്ക് ഇപ്പോൾ മാറ്റം വരുത്തിയിട്ടുണ്ട്. ഡേവിസിന് വേണ്ടിയും യോറോക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ നിന്ന് റയൽ മാഡ്രിഡ് പിന്തിരിഞ്ഞിട്ടുണ്ട്. ആ ശ്രമങ്ങൾ അവർ ഉപേക്ഷിച്ചിട്ടുണ്ട്. പുതിയ ചില പദ്ധതികളാണ് റയൽ മാഡ്രിഡിന് ഇപ്പോൾ ഉള്ളത്.
❗️Breaking: Real Madrid have closed the door on both Alphonso Davies and Leny Yoro. They will not join.
— Madrid Universal (@MadridUniversal) May 15, 2024
— @COPE pic.twitter.com/YpwfehSEzu
ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് ഡേവിസ് കളിക്കുന്നത്.ഈ പൊസിഷനിലേക്ക് മികച്ച ഒരു താരത്തെ റയൽ മാഡ്രിഡിന് ആവശ്യമുണ്ട്. നിലവിൽ ഫെർലാന്റ് മെന്റി അവിടെയുണ്ട്. കൂടാതെ മിഗേൽ ഗുട്ടിറസിനെ തിരിച്ചെത്തിക്കാനാണ് റയൽ മാഡ്രിഡിന്റെ പദ്ധതി. റയൽ മാഡ്രിഡിലൂടെ വളർന്ന താരമാണ് ഗുട്ടിറസ്. നിലവിൽ അദ്ദേഹം ജിറോണക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഈ സീസണിൽ പ്രകടനം അദ്ദേഹം നടത്തിയിരുന്നു.അതുകൊണ്ടുതന്നെ തിരികെ കൊണ്ടുവരാൻ റയൽ തീരുമാനിച്ചിട്ടുണ്ട്.ലെഫ്റ്റ് ബാക്ക് പൊസിഷനിൽ തന്നെയാണ് താരം കളിക്കുന്നത്.
🚨🚨| NEW: Alphonso Davies can really imagine STAYING at Bayern for the next few years!
— CentreGoals. (@centregoals) May 16, 2024
Real Madrid aren't really moving for him. ⛔
[@BILD] pic.twitter.com/LVu3ukYc7L
ഫ്രഞ്ച് ക്ലബ്ബായ ലില്ലിയുടെ സെന്റർ ബാക്ക് ആണ് യോറോ. അദ്ദേഹത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങളും റയൽ ഉപേക്ഷിച്ചിട്ടുണ്ട്.മറിച്ച് റയലിന്റെ അക്കാദമി താരമായ റാഫ മറിനെ കൊണ്ടുവരാനാണ് ക്ലബ്ബിന്റെ പദ്ധതി. നിലവിൽ ലോൺ അടിസ്ഥാനത്തിൽ അലാവസിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. അദ്ദേഹത്തെ നിലനിർത്താൻ ക്ലബ്ബ് ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ വാസ്ക്കസ്,കാർവഹൽ എന്നിവരുടെ കോൺട്രാക്ട് പുതുക്കാനും റയൽ മാഡ്രിഡ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം വരുന്ന സമ്മറിൽ ഫ്രാൻ ഗാർഷ്യ ക്ലബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.