ഡെമ്പലെയെ കിഡ്നാപ്പ് ചെയ്യാനും തയ്യാർ : ടോറസ്

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. നിലവിൽ മിന്നുന്ന ഫോമിലാണ് ഡെമ്പലെ കളിച്ചു കൊണ്ടിരിക്കുന്നത്.അത്കൊണ്ട് തന്നെ ഡെമ്പലെയെ നിലനിർത്താൻ ബാഴ്സക്ക് താല്പര്യമുണ്ട്.എന്നാൽ ഇതേ കുറിച്ചുള്ള തീരുമാനങ്ങൾ ഒന്നും തന്നെ ഡെമ്പലെ കൈക്കൊണ്ടിട്ടില്ല.

ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഒരു ചോദ്യം ബാഴ്സ സൂപ്പർതാരമായ ഫെറാൻ ടോറസിനോട് ചോദിക്കപ്പെട്ടിരുന്നു.ബാഴ്സയിൽ നിലനിർത്താൻ വേണ്ടി ഡെമ്പലെയെ കിഡ്നാപ്പ് ചെയ്യാനും താൻ തയ്യാറാണെന്നാണ് ടോറസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ അദ്ദേഹത്തെ ബാഴ്സലോണയിൽ വെച്ച് കിഡ്നാപ്പ് ചെയ്യും.ഇതൊരു നല്ല ക്ലബ്ബാണ്.ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് ബാഴ്സ. പക്ഷേ ഞങ്ങളുടേതല്ലാത്ത ഒരുപാട് ഘടകങ്ങൾ അവിടെയുണ്ട്.ഇവിടെ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്.അദ്ദേഹം എന്ത് തീരുമാനമെടുത്താലും ഞാൻ അദ്ദേഹത്തിന് നല്ലത് ആശംസിക്കും ” ഇതാണ് ഫെറാൻ ടോറസ് പറഞ്ഞിട്ടുള്ളത്.

യൂറോപ്പ ലീഗിൽ നടക്കുന്ന ഇന്ന് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ കളത്തിലേക്കിറങ്ങുന്നുണ്ട്.ഫ്രാങ്ക്ഫർട്ടാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *