ഡെമ്പലെയുടെ സൈനിങ് വൈകുന്നതിന് പിന്നിൽ എഫ്സി ബാഴ്സലോണ!
ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെ എഫ്സി ബാഴ്സലോണ വിടാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.പിഎസ്ജിയിലേക്കാണ് അദ്ദേഹം ചേക്കേറുന്നത്. അദ്ദേഹത്തിന്റെ റിലീസ് ക്ലോസായ 50 മില്യൺ യൂറോ നൽകി കൊണ്ടാണ് പിഎസ്ജി അദ്ദേഹത്തെ സ്വന്തമാക്കുന്നത്. അഞ്ചുവർഷത്തെ ഒരു കോൺട്രാക്ടിലാണ് ഡെമ്പലെ സൈൻ ചെയ്യുക.
എന്നാൽ ഡെമ്പലെയുടെ കാര്യത്തിൽ ഇതുവരെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടായിട്ടില്ല. താരത്തിന്റെ മെഡിക്കൽ പോലും ഇപ്പോൾ പൂർത്തിയായിട്ടില്ല.ഡെമ്പലെ നിലവിൽ പാരീസിലാണ് ഉള്ളത്. പക്ഷേ ഈ മെഡിക്കൽ വൈകാൻ കാരണം മറ്റാരുമല്ല,അദ്ദേഹത്തിന്റെ ക്ലബ്ബായ എഫ്സി ബാഴ്സലോണ തന്നെയാണ്.ഈ സൈനിങ് വൈകുന്നതിന്റെ കാരണക്കാർ ബാഴ്സയാണ് എന്നത് പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Ousmane Dembélé's transfer to PSG has been getting delayed because Barça sent the paperwork late. However, it's a matter of hours.
— Barça Universal (@BarcaUniversal) August 5, 2023
— @sport pic.twitter.com/uZAxFZd27N
അതായത് താരത്തിന്റെ ആവശ്യമായ ഡോക്യുമെന്റുകൾ ഇതുവരെ ബാഴ്സ പിഎസ്ജിക്ക് അയച്ചു നൽകിയിട്ടില്ല.ഇത് മനപ്പൂർവ്വം അയച്ചു നൽകാത്തതാണോ എന്നുള്ളത് വ്യക്തമല്ല. ഏതായാലും ഇത് ഇങ്ങനെ നീണ്ടു പോകുന്നതിൽ പിഎസ്ജിക്ക് കടുത്ത അമർഷമുണ്ട്. എന്തെന്നാൽ കിലിയൻ എംബപ്പേത് ഉൾപ്പടെ നിരവധി ജോലികൾ അവർക്ക് ഇപ്പോഴും ട്രാൻസ്ഫർ മാർക്കറ്റിൽ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഡെമ്പലെയുടെ സൈനിങ് പ്രഖ്യാപിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.
എന്നാൽ ബാഴ്സക്ക് താരത്തെ നഷ്ടമാവുന്നതിൽ കടുത്ത എതിർപ്പുണ്ട്. കാരണം അദ്ദേഹം ഈ സീസണിൽ തുടരുമെന്നായിരുന്നു ബാഴ്സയുടെ പ്രതീക്ഷകൾ. തികച്ചും അപ്രതീക്ഷിതമായി കൊണ്ടാണ് അദ്ദേഹം ഇപ്പോൾ ക്ലബ്ബ് വിടുന്നത്. ബാഴ്സക്ക് വേണ്ടി മികച്ച രൂപത്തിൽ കളിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുള്ളത്.