ഡെമ്പലെയുടെ കാര്യത്തിൽ വളരെയധികം നിരാശനായി സാവി!

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഒസ്മാൻ ഡെമ്പലെയുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക.താരം ഇതുവരെ കരാർ പുതുക്കിയിട്ടില്ല.താരത്തെ നിലനിർത്താനുള്ള ബാഴ്സയുടെ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.ബാഴ്സയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായാണ് ഡെമ്പലെയെ സാവി കണക്കാക്കുന്നത്.

കരാർ പുതുക്കുമെന്നുള്ള സൂചനകൾ മുമ്പ് ഡെമ്പലെ സാവിക്ക് നൽകിയിരുന്നു.എന്നാൽ താരമിപ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്.അതായത് കരാർ പുതുക്കാനാവില്ല എന്നുള്ള കാര്യം താരം ബാഴ്സയെയും സാവിയെയും അറിയിച്ചിട്ടുണ്ട്.ഇതിൽ സാവി വളരെയധികം നിരാശനാണ് എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വലിയ രൂപത്തിലുള്ള സാലറിയാണ് നിലവിൽ ഡെമ്പലെ ആവശ്യപ്പെടുന്നത്.എന്നാൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സക്ക് അത് താങ്ങാവുന്നതിലുമപ്പുറമാണ്.ഇതോടെയാണ് ഡെമ്പലെ കരാർ പുതുക്കാൻ വിസമ്മതിച്ചത്.വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ബാഴ്സ സംഘടിപ്പിക്കും.ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ താരത്തെ ഉടൻതന്നെ വിൽക്കാനാണ് ബാഴ്സ തീരുമാനിച്ചിരിക്കുന്നത്.നിലവിൽ 50 മില്യൺ യുറോയോളമാണ് താരം വിലമതിക്കുന്നത്.

പക്ഷെ രണ്ട് ആഴ്ച്ചക്കുള്ളിൽ ഒരു ഡീൽ നടത്തുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല.അത്കൊണ്ട് തന്നെ വരുന്ന സമ്മറിൽ താരം ഫ്രീ ഏജന്റായി ക്ലബ് വിടാനുള്ള സാധ്യതകളേറെയാണ്.അങ്ങനെയാണ് എന്നുണ്ടെങ്കിൽ സാമ്പത്തിക പരമായി ബാഴ്സക്ക് അത് തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *