ഡെംബലെ ബാഴ്സ വിടുമോ? പ്രതികരണവുമായി ഏജന്റ്
ബാഴ്സയുടെ ഫ്രഞ്ച് സൂപ്പർ താരം ഉസ്മാൻ ഡെംബലെയെ ക്ലബ് വിൽക്കാൻ ശ്രമിക്കുന്നു എന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സ വിൽക്കുകയോ സ്വാപ് ഡീലിൽ ഉൾപ്പെടുത്തുകയോ ചെയ്യുമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പ്രത്യേകിച്ച് യുവന്റസിന്റെ പ്യാനിക്കിന് വേണ്ടി താരത്തെ കൈമാറുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്തകളെയെല്ലാം നിരസിച്ചു കൊണ്ട് താരത്തിന്റെ ഏജന്റ് രംഗത്ത് വന്നിരിക്കുകയാണ്. ഏജന്റ് ആയ മൗസോ സിസോക്കോയാണ് താരം ഈ സമ്മറിൽ ക്ലബ് വിടാൻ സാധ്യത കുറവാണ് എന്നറിയച്ചത്. ഈ സമ്മറിൽ താരം ബാഴ്‌സ വിടില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്നാണ് എൽ എക്വിപെക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
Doubts cast on Dembele departure from Barcelona as agent addresses transfer talk https://t.co/mfXQMgx798 pic.twitter.com/Pe2Tj233sc
— Goal Africa (@GoalAfrica) June 4, 2020
അതേ സമയം താരത്തെ വിൽക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് മുൻ ബാഴ്‌സ ഇതിഹാസം റിവാൾഡോ രംഗത്ത് വന്നിരുന്നു. മൂന്നു വർഷത്തോളം താരത്തിന് ബാഴ്സയിൽ അവസരം ലഭിച്ചുവെന്നും താരത്തിന്റെ ക്വാളിറ്റി പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് ഇത് വരെ കഴിഞ്ഞില്ലാ എന്നും ഇനി ബാഴ്സക്ക് ആവിശ്യമില്ല എന്നുമായിരുന്നു റിവാൾഡോയുടെ പ്രസ്താവന. ” ഏകദേശം മൂന്നു കൊല്ലത്തോളമായി ഡെംബലെ ബാഴ്സയിൽ എത്തിയിട്ട്. ഇതുവരെ അദ്ദേഹത്തിന്റെ ക്വാളിറ്റി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി ക്വാളിറ്റി തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നല്ല കഴിവുള്ള താരമാണ്. പക്ഷെ പരിക്കുകളാൽ നിർഭാഗ്യവാനാണ് താരം. നെയ്മറും ലൗറ്ററോയും ബാഴ്സയിൽ എത്തിയാൽ താരത്തിന് അവസരം ലഭിച്ചേക്കില്ല. അത്കൊണ്ട് തന്നെ ഈ സമ്മറിൽ താരത്തെ ബാഴ്സ വിൽക്കണമെന്നാണ് ഞാൻ കരുതുന്നത് ” ബെറ്റ്ഫയറിന് നൽകിയ അഭിമുഖത്തിൽ റിവാൾഡോ പറഞ്ഞു.
Cash in on Dembélé and use the money to sign someone else, says Rivaldo https://t.co/jCMWP8kCG6 #Barcelona #LaLiga #Dembele #Rivaldo
— AS English @ 🏡 (@English_AS) April 16, 2020