ഡെംബലെ പുറത്തേക്കോ? തുറന്ന് പറഞ്ഞ് കൂമാൻ!

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരം ഒസ്മാൻ ഡെംബലെക്ക്‌ ബാഴ്‌സയുമായി ഇനി ഒരു വർഷത്തെ കരാർ മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ താരം ഫ്രീ ഏജന്റാവാനാരിക്കുകയാണ്. അത് മാത്രമല്ല നിലവിൽ താരം പരിക്ക് മൂലം പുറത്താണ്. യൂറോ കപ്പിൽ ഫ്രാൻസിന് വേണ്ടി കളിക്കുന്ന സമയത്താണ് ഡെംബലെക്ക്‌ പരിക്കേറ്റത്. വരുന്ന സീസണിന്റെ തുടക്കം താരത്തിന് നഷ്ടമാവുമെന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ബാഴ്‌സ ഡെംബലെ വിൽക്കുമെന്നുള്ള റൂമറുകൾ സജീവമാണ്. ഏതായാലും ഇതിനോട് അനുബന്ധിച്ചുള്ള ഒരു പ്രസ്താവന കഴിഞ്ഞ ദിവസം ബാഴ്‌സയുടെ പരിശീലകനായ റൊണാൾഡ് കൂമാൻ നടത്തിയിരുന്നു. ഡെംബലെയുടെ സ്ഥിതിഗതികൾ സങ്കീർണമാണ് എന്നാണ് കൂമാൻ തുറന്ന് പറഞ്ഞത്. ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്.

” ഡെംബലെയുടെ പരിക്കുകൾ എനിക്ക് ശരിക്കും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്.കൂടാതെ അദ്ദേഹത്തിന്റെ കരാറിന്റെ കാര്യവും സങ്കീർണ്ണമാണ്.അദ്ദേഹത്തിന്റെ സ്ഥിതിഗതികൾ ഞങ്ങൾക്ക്‌ ദയനീയത ഉളവാക്കുന്നതാണ്.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.മുൻകാല സീസണുകളിൽ നിന്നും വ്യത്യസ്ഥമായിരുന്നു.അദ്ദേഹം എത്രയും പെട്ടന്ന് തിരിച്ചെത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” കൂമാൻ പറഞ്ഞു.

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ലിവർപൂൾ, ചെൽസി എന്നിവരൊക്കെ മുമ്പ് ഡെംബലെയിൽ താല്പര്യം അറിയിച്ച ക്ലബുകളായിരുന്നു. എന്നാൽ നിലവിൽ ഈ ക്ലബുകൾ ഒന്നും തന്നെ താരത്തിന് വേണ്ടി രംഗത്തില്ല എന്നും ഗോൾ കൂട്ടിച്ചേർക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *