ഡെംബലെ ഒരു വാർ മെഷീൻ, താരത്തെ പ്രശംസിച്ച് ഫിറ്റ്നസ് പരിശീലകൻ!
ഈ സീസണിൽ മികച്ച രീതിയിലാണ് ഇപ്പോൾ ഉസ്മാൻ ഡെംബലെ കളിച്ചു കൊണ്ടിരിക്കുന്നത്. ദീർഘകാലത്തെ പരിക്കിന് ശേഷം ഇപ്പോഴാണ് ബാഴ്സയിൽ അദ്ദേഹം സ്ഥിരമായി സ്ഥാനം കണ്ടെത്താൻ തുടങ്ങിയത്.ഈ ലാലിഗയിൽ നാല് ഗോളും രണ്ട് അസിസ്റ്റും താരം നേടിയിരുന്നു. മാത്രമല്ല വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഫ്രാൻസിന് വേണ്ടിയും ഗോൾ നേടാൻ ഡെംബലെക്ക് കഴിഞ്ഞിരുന്നു.തുടർന്ന് താരത്തെ പ്രശംസകൾ കൊണ്ട് മൂടിയിരിക്കുകയാണ് ഡെംബലെയുടെ ഫിറ്റ്നസ് പരിശീലകൻ.ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെംബലെ ഒരു വാർ മെഷീനെ പോലെയാണ് എന്നാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് പരിശീലകനായ സലാ ഗൈദി പറഞ്ഞിട്ടുള്ളത്.
Dembele is a 'war machine' https://t.co/2gv9f1sxNX
— SPORT English (@Sport_EN) March 30, 2021
” ഡെംബലെ ഒരു ഫോർമുല വൺ കാറിനെ പോലെയാണ്.അദ്ദേഹത്തിന്റെ കാര്യത്തിൽ ടീം ശ്രദ്ദിക്കേണ്ടതുണ്ട്.അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെടുത്തി കൊണ്ട് വരണമെങ്കിൽ ടീമിന്റെ സഹായം ലഭിച്ചേ മതിയാവൂ.അദ്ദേഹം ഇപ്പോഴും നൂറ് ശതമാനം ഫിറ്റ്നസ് കൈവരിച്ചു കൊണ്ട് തയ്യാറായിട്ടില്ല.ഡെംബലെ നൂറ് ശതമാനം സജ്ജനാണ് എന്നുണ്ടെങ്കിൽ ഒരു വാർ മെഷീനെ പോലെയാണ് ഡെംബലെ ” സലാ പറഞ്ഞു.
Dembele is a 'war machine' https://t.co/2gv9f1sxNX
— SPORT English (@Sport_EN) March 30, 2021